Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടാൽ തോന്നില്ല; പക്ഷേ, മിടുക്കരായിരിക്കും

Sugreeva

മറ്റുള്ളവരെല്ലാം ഒന്നിനും കൊള്ളാത്തവർ എന്ന ചിന്ത അഹംബോധത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. പക്ഷേ, നിസ്സാരൻമാർ എന്ന് തോന്നുന്ന പലരും വലിയ കഴിവുള്ളവർ ആയിരിക്കും എന്ന സത്യം രാമായണം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. രാമനും ലക്ഷ്മണനും സീതയെ തിരഞ്ഞ് കാട്ടിൽ നടക്കുകയാണ്. ഇതിനിടെ കണ്ടെത്തിയ സുഗ്രീവൻ എന്ന വാനരരാജാവുമായി സഖ്യം ഉണ്ടാക്കുന്നു. തന്റെ അനുയായികളായ വാനരൻമാരെക്കൊണ്ട് രാവണനിൽനിന്ന് സീതയെ വീണ്ടെടുത്തു നൽകിക്കൊള്ളാം എന്നാണ് സുഗ്രീവൻ നൽകിയ ഉറപ്പ്. വാനരൻമാരെക്കൊണ്ട് ഇതിനൊക്കെ കഴിയുമോ എന്ന് രാമൻ സംശയിക്കുമെന്ന് വിചാരിച്ച് സുഗ്രീവൻ പറയുകയാണ്:

‘‘കേചിൽ ഗജബലന്മാരതിലുണ്ടുതാൻ കേചിൽ ദശഗജശക്തിയുള്ളോരുണ്ടു. കേചിദമിതപരാക്രമമുള്ളവർ കേചിന്മൃഗേന്ദ്ര സമന്മാരറിഞ്ഞാലും’’. ‘‘ ഇവരിൽ ചിലർ ആനയുടെ ബലമുള്ളവരാണ്. പത്ത് ആനയുടെ ബലമുള്ളവരുമുണ്ട്. അമിത പരാക്രമമുള്ളവരാണ് വേറെ ചിലർ. സിംഹത്തിന്റെ ശക്തിയുള്ളവരുമുണ്ട് ഇതിൽ’ എന്നാണ് സുഗ്രീവൻ പറയുന്നത്. കണ്ടാൽ‌ വെറും കരുങ്ങൻമാരാണെങ്കിലും അപാര ശക്തിയുള്ളവരാണെന്ന് രാമനോട് വിശദീകരിക്കുകയാണ്.

സാക്ഷാൽ ശ്രീരാമചന്ദ്രൻ എല്ലാം അറിയുന്നവനാണ്. പക്ഷേ നമ്മൾ സാധാരണക്കാർ അങ്ങനെയല്ലല്ലോ. അഹംബോധംമൂലം പലരെയും നിസ്സാരൻമാരായി കാണും.പലപ്പോഴും നമ്മെക്കാൾ ഏറെ കഴിവുള്ളവരായിരിക്കും അവർ. ആരെയും ബാഹ്യരൂപംകണ്ട് നിസ്സാരൻമാരെന്ന് കരുതരുത് എന്നി മുന്നറിയിപ്പ് നൽകുകയാണ് രാമകഥ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.