Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപികളിൽ വച്ച് ഏറ്റവും മഹാപാപി!

RAMASudha-8

സുഗ്രീവനും ജ്യേഷ്ഠനായ ബാലിയും തമ്മിൽ പൊരിഞ്ഞ യുദ്ധം. ആ യുദ്ധത്തിൽ ബാലിയെ കൊല്ലുന്നത്‌ ഇതിലൊന്നും പെടാത്ത സാക്ഷാൽ ശ്രീരാമചന്ദ്രൻ!
മരിച്ചുവീഴും മുൻപു ബാലി രാമനോടു ചോദിക്കുന്നു: എന്തിനെന്നെ കൊല്ലുന്നു? ഞാൻ അങ്ങേക്ക് എന്തു തെറ്റു ചെയ്തു? ‘ധർ‌മം സംരക്ഷിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അധർമം ചെയ്ത നീ പാപിയാണ്. പാപം ഇല്ലാതാക്കി ധർമം നിലനിർത്താനാണു നിന്നെ കൊന്നത്’ എന്നായിരുന്നു രാമന്റെ മറുപടി. അനുജനെ നാട്ടിൽ നിന്ന് ഓടിച്ച് അനുജന്റെ ഭാര്യയെയും രാജ്യവും സ്വന്തമാക്കി എന്നതാണു ബാലിക്കെതിരായ കുറ്റം. തുടർന്നു രാമൻ പറയുന്നു:

‘‘പുത്രീ, ഭഗിനീ, സഹോദരഭാര്യയും പുത്രകളത്രവും മാതാവുമേതുമേ ഭേദമില്ലെന്നല്ലോ വേദവാക്യമതു ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ പാപികളിൽവച്ചുമേറ്റം മഹാപാപി....’’ എന്ന്.

മകൾ, സഹോദരി, സഹോദരന്റെ ഭാര്യ, മകന്റെ ഭാര്യ, അമ്മ എന്നിവരെയെല്ലാം ഒരുപോലെ കാണണം. മകളായാലും സഹോദരിയായാലും സഹോദരഭാര്യയായാലും അവരെയൊക്കെ അമ്മയെപ്പോലെയാണു കാണേണ്ടത് എന്നു വളരെ വ്യക്തമായി പറയുകയാണു രാമൻ. ഇവരെയൊക്കെ മോഹിക്കുന്നവൻ പാപികളിൽ വച്ച് ഏറ്റവും വലിയ മഹാപാപിയാണ് എന്നും രാമൻ ഓർമിപ്പിക്കുന്നു. ഇത്തരമൊരു കുറ്റത്തിനു വധശിക്ഷ തന്നെ എന്നും വിധിക്കുന്നു.

അതു യുഗങ്ങൾക്കു മുൻപത്തെ കഥ. എന്നാൽ ഇന്നോ?

സ്വന്തം മകളെപ്പോലും കാമാർത്തിക്ക് ഇരയാക്കുന്ന അച്ഛന്മാർ ഉള്ള നാടാണിതെന്നു സാക്ഷരകേരളത്തിലെ പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. അതും കടന്ന്, സ്വന്തം പെൺമക്കളെ മറ്റുള്ളവർക്കു കാഴ്ചവച്ചു പണംപറ്റുന്ന സംഭവങ്ങൾ പോലും ഇവിടെ നടക്കുന്നു. അതുകൊണ്ടുതന്നെ ശ്രീരാമചന്ദ്രന്റെ വാക്കുകൾ ഏറെ പ്രസക്തമാണിന്ന്‌– അവർ പാപികളിൽ വച്ച് ഏറ്റവും മഹാപാപികൾ തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.