Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമായണത്തിലെ ഒരു സ്വപ്നവും അതിന്റെ ഫലവും

രാമായണം

രാമൻ വനവാസത്തിന് പോയി. ലക്ഷ്മണനും കൂടെ അനുഗമിച്ചു. ദശരഥൻ മരിച്ചു. മരണാനന്തരക്രിയ ചെയ്യണം. പുരുഷന്മാരായ ആരും അപ്പോൾ രാജകുടുംബത്തിൽ അവിടെയില്ല. ഭരതൻ മിഥിലയിലായിരുന്നു. രാമൻ പോയതും ദശരഥൻ മരിച്ചതും അയോദ്ധ്യ അനാഥമായതും ഭരതൻ അറിഞ്ഞിരുന്നില്ല.

അയോദ്ധ്യയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണം. അല്ലെങ്കിൽ അപകടമാണ്. അയോദ്ധ്യയുടെ അവസ്ഥയറിഞ്ഞു ശത്രുക്കൾ പല സ്ഥലത്തും കടന്നുകയറി.

വിവേകിയും കുലഗുരുവുമായ വസിഷ്ഠൻ എത്രയും വേഗം ഭരതനെ അയോദ്ധ്യയിലെത്തിക്കാൻ ആളയച്ചു. ഒരു കാരണവശാലും രാമൻ പോയതും ദശരഥൻ മരിച്ചതും ഭരതനോട് പറയരുതെന്ന് വസിഷ്ഠൻ ദൂതന്മാരോട് പ്രത്യേകം ഓർമ്മിപ്പിച്ചു.

ദൂതന്മാർ ഭരതനെ കാണുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ ഉറക്കത്തിൽ ഭരതൻ ഒരു സ്വപ്നം കണ്ടു.

“സമുദ്രം വറ്റിപ്പോയ് പതിച്ചു ചന്ദ്രനും ജഗത്തിരുട്ടായിച്ചമഞ്ഞുകണ്ടു ഞാൻ ”

ഇപ്രകാരമുള്ള ദുസ്വപ്നങ്ങള്‍ ആവർത്തിച്ചത് ഭരതനെ ആശങ്കാകുലനാക്കി. എന്തോ പന്തികേട് സംഭവിച്ചിട്ടുണ്ട്. ഭരതൻ ചിന്താക്രാന്തനായി. ദൂതന്മാർ അയോദ്ധ്യയിലെ അവസ്ഥ വെളിവാക്കുന്നതിൽ നിന്നും ബുദ്ധിപൂർവ്വം ഒഴിഞ്ഞു. ഭരതൻ അയോദ്ധ്യയിലെത്തി കുലഗുരുവായ വസിഷ്ഠനും പിതാവിന്റെ മന്ത്രിയായ സുമന്ത്രരും കൂടി കാര്യങ്ങൾ പറഞ്ഞു അവതരിപ്പിച്ചപ്പോഴാണ് ഭരതൻ താന്‍ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായത് തിരിച്ചറിഞ്ഞത്.

മഹാഭാരതത്തിലും ഇതുപോലുള്ള സന്ദർഭങ്ങൾ ഉണ്ട്. യദുവംശം നശിക്കുന്നതിന് മുൻപ് ഇതുപോലെ അശുഭലക്ഷണം സംഭവിച്ചതു വിശദമാക്കുന്നു. സ്വപ്നം, ശകുനം എന്നിവ ജീവിതത്തിലും, സാഹിത്യത്തിലും, വൈദ്യത്തിലും, ജ്യോതിഷത്തിലും പ്രതിപാദ്യ വിഷയമാണ്. അഷ്ടാംഗഹൃദയമെന്ന ആയുർവേദ ഗ്രന്ഥത്തിൽ പാമ്പു ചികിത്സയിലും ശകുനം പ്രധാന സംഗതിയാണ്. കുടുംബപ്രശ്നം, ദേവപ്രശ്നത്തിലും ശകുനം പ്രധാനമാണ്. 

ഭാരതത്തിൽ രാമായണ കാലത്തിനും മുൻപേ സ്വപ്നം, ശകുനം, നിമിത്തം എല്ലാം അംഗീകരിക്കപ്പെട്ട വിശ്വാസങ്ങളായിരുന്നു.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: