Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഭാഗ്യം കയ്യിൽ കിട്ടിയാൽ പാതി കൊടുക്കുമോ...?

Ramayana Stories

തനിക്കു കിട്ടിയതു മറ്റാർക്കും കൊടുക്കില്ല. പറ്റുമെങ്കിൽ, മറ്റാരുടെയെങ്കിലും കൈശമുള്ളതു സ്വന്തമാക്കാനും നോക്കും. ഇന്നത്തെ പരിഷ്കൃതലോകത്തു സ്വാർഥതയുടെ മുഖങ്ങൾ കൂടിവരികയാണോ...? പക്ഷേ, മറ്റുള്ളവർക്കു കൊടുത്താലേ തനിക്കു കിട്ടിയതിന്റെ ഫലം പോലും അനുഭവിക്കാൻ കഴിയൂ എന്നു ദശരഥമഹാരാജാവിന്റെ പട്ടമഹിഷിയായ കൗസല്യാദേവിക്ക് അറിയാമായിരുന്നു.

പുത്രകാമേഷ്ടി യാഗത്തിനൊടുവിൽ അഗ്നിദേവൻ നൽകിയ പായസത്തിന്റെ പകുതി ദശരഥൻ കൗസല്യയ്ക്കു നൽകി. ബാക്കിയുള്ളതു കൈകേയിക്കും. അന്നേരം അവിടെ ഇല്ലാതിരുന്ന സുമിത്രയ്ക്കു പായസം കിട്ടിയില്ല.

മക്കളുണ്ടാകാനുള്ള പായസമാണ്. അതു ഭർത്താവിന്റെ മറ്റൊരു ഭാര്യയായ സുമിത്രയ്ക്കും കൊടുക്കണമെന്നു കൗസല്യയ്ക്കു തോന്നി. അതു കണ്ട് കൈകേയിയും തനിക്കു കിട്ടിയതിന്റെ പകുതി സുമിത്രയ്ക്കു കൊടുത്തു.

‘‘അന്നേരം സുമിത്രയ്ക്കു കൗസല്യാദേവി താനും തന്നുടെ പാതി കൊടുത്തീടിനാൾ മടിയാതെ എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും മന്നവനതു കണ്ടു സന്തോഷം പൂണ്ടാനേറ്റം.’’

ഭാര്യമാർ തമ്മിലുള്ള ഈ ഐക്യം കണ്ട് ദശരഥ മഹാരാജാവ് അങ്ങേയറ്റം സന്തുഷ്ടനായി എന്നാണു ശാരികപ്പൈതൽ പാടുന്നത്. കിട്ടിയതു പങ്കിടാൻ കഴിയുക എന്നതു മഹത്വം. അതു തന്നെ, ഭർത്താവിന്റെ മറ്റൊരു ഭാര്യയുമായി സൗഭാഗ്യം പങ്കിടാൻ ഒരു സ്ത്രീ തയാറാകുക എന്നതു വലിയ മഹത്വം.കിട്ടിയതിൽ പകുതി കൊടുത്തതു കൊണ്ടു കൗസല്യയ്ക്കു നഷ്ടമല്ല ഉണ്ടായത്, നന്മ മാത്രമാണ്. സ്വന്തം മകനായ രാമന് എന്നും എപ്പോഴും തുണയായതു സുമിത്രാപുത്രനായ ലക്ഷ്മണനായിരുന്നുവല്ലോ.

പായസത്തിന്റ പാതി കൊടുത്ത കൗസല്യാദേവി നമുക്കു കാണിച്ചുതരുന്നതു മഹത്വത്തിന്റെ ആ വഴിയാണ്, ഒന്നും ആർക്കും കൊടുക്കാതെ, എല്ലാം സ്വന്തമായി അനുഭവിക്കാൻ വെമ്പുന്ന അഭ്യസ്തവിദ്യരുടെ ഈ അത്യാധുനിക യുഗത്തിൽ പ്രത്യേകിച്ചും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.