Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവി അറിയാൻ രാമായണം

രാമായണം

കുളിച്ച് ശുദ്ധമായി ഭസ്മ, ചന്ദനാദികൾ അണിഞ്ഞ് സീതാരാമന്റെയും ഹനുമാൻ സ്വാമിയുടെയും ചിത്രമുണ്ടെങ്കിൽ അതു വച്ച് നിലവിളക്ക് തെളിച്ച് ഗണപതി പടുക്കയും വച്ച് ഒരു പീഠത്തിൽ രാമായണം വയ്ക്കുക. കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു വേണം രാമായണം എടുക്കാൻ.

ഗണപതി, ശ്രീരാമചന്ദ്രൻ, ഹനുമാൻ എന്നിവരെ നന്നായി മനസ്സിൽ ധ്യാനിച്ച് നാം ഭാവിയിൽ എന്തുകാര്യമാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, അതിന്റെ ശുഭാശുഭങ്ങൾ വ്യക്ത മായി തരണം എന്ന പ്രാർഥനയോടെ രാമായണം കയ്യിലെടുക്കുക.

രാമായണം കയ്യിലെടുത്ത് കലിസന്തരണമന്ത്രം ഒൻപതു പ്രാവശ്യം ഭക്തിപൂർ‌വം ജപിക്കുക.

∙‘‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ’

എന്നതാണു മന്ത്രം. 

ജപം കഴിഞ്ഞ് കണ്ണടച്ച് നന്നായി ഭഗവാനെ പ്രാർഥിച്ച് രാമായണം തുറക്കുക. തുറന്നു വന്ന ഗ്രന്ഥത്തിലെ വലതുവശത്തെ ഏഴു വരിയും ഏഴ് അക്ഷരവും തളളി പിന്ന‌ീടുളള ഭാഗം വായിക്കുമ്പോൾ നമ്മുടെ ഭാവിയിൽ സംഭവിക്കാവുന്ന കാര്യങ്ങളുടെ സൂചന കിട്ടും എന്നാണു വിശ്വാസം. സുപ്രധാന തീരുമാനമെടുക്കുമ്പോൾ രാമായണം നോക്കുന്നതു ശരിയായ വഴി കണ്ടെത്താൻ സഹായിക്കും എന്നും വിശ്വാസമുണ്ട്.  

Your Rating: