Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈശ്വരനിലർപ്പിച്ച് യത്നിക്കുക; കടലും ചാടിക്കടക്കാം

Ramasudha-hanuman

അസാധ്യമായി ഒന്നുമില്ല എന്ന് ലോകത്ത് ആദ്യമായി പറഞ്ഞത് ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയനാണ് എന്നാണ് ആധുനിക വിദ്യാഭ്യാസം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ, പ്രവർത്തിക്കാൻ തയാറാണെങ്കിൽ ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലെന്ന് രാമായണത്തിൽ എത്രയോ തവണ പറഞ്ഞിരിക്കുന്നു. അതിലൊരു സന്ദർഭം ഇങ്ങനെ:

സീതയെ രാവണൻ തട്ടിക്കൊണ്ടുപോയത് കടലിനക്കരെ ലങ്കയിലേക്കാണെന്ന് അന്വേഷണത്തിനിറങ്ങിയ വാനരപ്പടക്ക് വിവരം കിട്ടി. കടൽ കടന്ന് അക്കരെയെത്തിയാൽ കാര്യം നടക്കും. പക്ഷേ, എങ്ങനെ കടലിനപ്പുറം എത്തും എന്ന് ആലോചിച്ചുകൊണ്ടിരുന്ന വാനരന്മാരോട് പക്ഷി ശ്രേഷ്ഠനായ സമ്പാതി പറയുകയാണ്:

‘തന്നായതിപ്രയത്നം ചെയ്കിലർണവ–

മിന്നു തന്നെ കടക്കായ് വരും നിർണയം

ശ്രീരാമനാമസ്മൃതികൊണ്ട് സംസാര

വാരാന്നിധിയെക്കടക്കുന്നിതേവരും..’

‘ശരിക്കും പ്രയത്നിച്ചാൽ നിങ്ങൾക്ക് ഈ കടൽ ചാടിക്കടന്ന് അക്കരെയെത്താൻ കഴിയും, ശ്രീരാമനാമം ജപിച്ചുകൊണ്ട് സംസാര സാഗരത്തിന്റെതന്നെ മറുകരയെത്താൻ കഴിയും. അപ്പോൾ പിന്നെ രാമഭക്തൻമാരായ നിങ്ങൾക്ക് രാമനെ സ്മരിച്ചുകൊണ്ട് ഈ കടൽ ചാടി അക്കരെയെത്താൻ കഴിയും എന്ന കാര്യത്തിൽ സംശയമില്ല’ എന്നു സമ്പാതി വാനരൻമാരോട് പറയുന്നു.

ഈശ്വരനിൽ സ്വയം അർപ്പിച്ച് നന്നായി പ്രയത്നിക്കാൻ തയാറായാൽ അസാധ്യമെന്ന് കരുതുന്ന പലതും നേടിയെടുക്കാമെന്നാണ് രാമകഥ നമ്മോട് പറയുന്നത്. ‘അതെനിക്ക് കഴിയില്ല’ എന്നു പറഞ്ഞ് ലക്ഷ്യത്തിൽനിന്ന് പിന്മാറുന്നവർ കൂടിവരുന്ന ഇക്കാലത്ത് ഏറെ പ്രസക്തമാണ് സമ്പാതിവാക്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.