Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകനാശത്തിനായി രാവണജനനം

രാവണന്റെ ഗ്രഹനില

ലഗ്നം തന്നെ കീടരാശിയായ കർക്കിടകം. അവിടെ പാപഗ്രഹമായ ഗുളികൻ. ലഗ്നത്തിൽ ആസ്മ, കർമാധിപനായ ചൊവ്വയുടെ ദൃഷ്ടി, അഷ്ടമാധിപൻ പാപയുക്തൻ. അഷ്ടമാധിപന്റെ നിലയാകട്ടെ ശത്രു ഗ്രഹത്തിന്റെ സ്വക്ഷേത്രത്തിൽ. രണ്ടാം ഭാവാധിപൻ അത്യുച്ചത്തിൽ. രാമനു ജനനം മേടത്തിൽ. രാവണനും ലഗ്നാധിപതി ആജന്മശത്രുവിന്റെ കൂടെ അഷ്ടമത്തിൽ. ശുക്രൻ ആദിത്യ കേതുവിനാൽ ഛിദ്രമായി. അഷ്ടമത്തിൽ ശനി. ചുരുക്കത്തിൽ കക്ഷത്ത് ഭഗവദ് ഗീതയും കയ്യിൽ കന്നക്കോലുമായി ഒരു ജാതകനില. 

രാവണന്റെ ജാതകം രാമായണത്തിൽ 

‘അന്യോന്യാലോകിതൗ.... സമജനി ജഗതാം രാവണോ ധൂമകേതു’ 

രാവണനെന്ന ധൂമകേതു ജനിച്ച ഗ്രഹനിലയാണ് ഈ ശ്ലോകത്തിൽ പ്രതിപാദിച്ചിരിക്കുന്നത് 

ആദിത്യനും ശുക്രനും മേടത്തിലും, ചന്ദ്രനും ബുധനും മീനത്തിലും, ചൊവ്വ മകരത്തിലും, വ്യാഴവും രാഹുവും തുലാത്തിലും, ശനി കുംഭത്തിലും, കേതു മേടത്തിലും ഗുളികൻ കർക്കടകത്തിലും നിൽക്കുമ്പോൾ കർക്കടക ലഗ്ന സന്ധിയിലാണ് ആ ജനനം. 

രേവതി നക്ഷത്രത്തിൽ, ഗണ്ഡാന്തത്തിന്റെ അന്ത്യത്തിൽ, കൃഷ്ണ പക്ഷ ദ്വാദശിയിൽ ശനിയാഴ്ച രാവണൻ ജനിച്ചുവത്രേ. 

ഈ ശ്ലോകത്തിൽ തന്നെ രാവണൻ ജനിച്ചത് എപ്രകാരമായി തീരും എന്ന് വ്യക്തമാക്കുന്നു. ധൂമകേതുവിന്റെ ഉദയം ലോകം നശിപ്പിക്കുന്നതിനാണല്ലോ. അങ്ങനെ ഒരു ധൂമകേതുവിനെപ്പോലെ ഈ ലോകത്തെ തകർക്കാൻ ആവിർഭവിച്ച ഒരു ജനനമാണെന്ന് വ്യക്തമാകുന്നു. 

ഇവിടെ ഒരു കാര്യം എടുത്ത് പറയേണ്ടതുണ്ട്. രേവതി നക്ഷത്രക്കാരനായതു കൊണ്ടു മാത്രമല്ല ഈ ഫലം. ഇപ്രകാരം ഒരു ഗ്രഹനിലയിൽ ജനിക്കുന്ന രേവതിക്ക് മാത്രമേ ഈ സ്വഭാവം വരികയുള്ളൂ. അതിലുമുപരി കൃഷ്ണ പക്ഷ ദ്വാദശി തന്നെയായിരിക്കണം. തിഥിയും കൂടാതെ ഏഴാം ഭാവാധിപൻ അഷ്ടമത്തിലും നിന്നാൽ മാത്രമേ രേവതിക്ക് ഇപ്രകാരം ഒരു പ്രകൃതം വരികയുള്ളൂ. ഇതല്ലാതിരുന്നാൽ രേവതി സ്വതവേ ലോകായന അതായത് ലോക നിയമങ്ങൾ അംഗീകരിക്കുന്ന  നക്ഷത്രമാണ്.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: