Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴി നടക്കാം, രാമകഥയിലൂടെ...

Ramayana Reading

(കർക്കടകത്തിന്റെ ഈ കുളിരിൽ നേരറിവിന്റെ തിരിവെളിച്ചവുമായി രാമകഥാശീലുകളിലൂടെ ഒരു യാത്ര...)

വീണ്ടുമൊരു കർക്കടകം. ഭക്തിയുടെ അമൃതുമായി രാമകഥയുടെ ശീലുകൾ ഇരവുപകലുകളെ കുളിരണിയിക്കുന്ന നാളുകൾ.കർക്കടകമാസത്തിൽ രാമായണം വായിക്കണം എന്നു മുത്തശ്ശി പറയുന്നു.

എന്തിനു രാമായണം വായിക്കുന്നു? രാമന്റെയും സീതയുടെയും കഥ നമുക്കെല്ലാർക്കും അറിയുന്നതല്ലേ?

പക്ഷേ, രാമായണത്തിന്റെ ഓരോ വായനയും പുതിയ അനുഭവങ്ങൾ, പുതിയ അറിവുകൾ നമുക്കു തരുന്നു. അതുകൊണ്ടുതന്നെ ഏതുകാലത്തുമുണ്ടു രാമായണത്തിനു പ്രസക്തി.

‘‘യാവൽ സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹീതലേ താവദ്രാമായണകഥാ ലോകേഷു പ്രചരിഷ്യതി’’

(ഈ ഭൂമിയിൽ മലകളും പുഴകളും ഉള്ളിടത്തോളം കാലം രാമായണകഥ പ്രചരിച്ചുകൊണ്ടേയിരിക്കും) എന്നു പൂർ‌വികർ പാടിയത് അതുകൊണ്ടുതന്നെ.
ഇന്നിന്റെ പ്രശ്നങ്ങൾക്കും വാല്‌മീകി മാമുനി അന്നു തന്നെ പോംവഴി പറഞ്ഞുതന്നിരുന്നു. രാമകഥയിലെ വരികൾക്കിടയിലൂടെ പോകുമ്പോൾ ആ വഴികൾ നമുക്കു മുന്നിലും തെളിഞ്ഞുവരും.

എന്തിനു രാമായണം വായിക്കണം എന്ന ചോദ്യത്തിന് എഴുത്തച്ഛന്റ കിളിമകൾ പറയുന്ന ഉത്തരം തികച്ചും ലളിതം:

‘‘രാമനാമത്തെജ്‌ജപിച്ചീടുന്ന ജനങ്ങളും രാമസായുജ്യം പ്രാപിച്ചീടുവോരെന്നു നൂനം.’’ ഭക്‌തിപൂർവം രാമകഥ വായിക്കുന്നവർക്കു പരമപദമായ മോക്ഷം ലഭിക്കും എന്നാണു ശാരികപ്പൈതൽ പറഞ്ഞത്.

ലൗകികമായ ഈ ജീവിതത്തിരക്കിനിടയിൽ അൽപനേരമെങ്കിലും ആധ്യാത്മികതയ്‌ക്കായി മാറ്റിവയ്‌ക്കണം എന്നാണ് എഴുത്തച്‌ഛൻ കിളിയെക്കൊണ്ടു പറയിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.