Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതശമനം മാന്ത്രികത്തിലൂടെ

astro-magic

കൺകെട്ടോ ജാലവിദ്യയോ കാട്ടി കാണികളെ അദ്ഭുതപ്പെടുത്തുകയോ അമ്പരപ്പിക്കുകയോ ചെയ്യുന്നവരെയാണ് ജനങ്ങൾ സാധാരണ മാന്ത്രികൻ എന്നോ മജീഷ്യൻ എന്നോ വിളിക്കുന്നത്. എന്നാൽ ഈശ്വരന്റെയോ മൺമറഞ്ഞുപോയ ദിവ്യജ്ഞാനികളുടെയോ ദൈവിക ചൈതന്യം ആവാഹിച്ച് മനുഷ്യന്റെ ദുതങ്ങൾക്കു ശമനം വരുന്നവരാണു യഥാർഥ മാന്ത്രികർ. 

ഇത്തരക്കാരെ മന്ത്രവാദികൾ എന്നു വിളിക്കുന്നതോടെ ജനങ്ങളിൽ അറിയാതൊരു ഭീതി ജനിക്കുന്നു. ആഭിചാരക്രിയകളുടെ പേരു പറഞ്ഞും ചിലർ പേടിയുണർത്തുന്നു. രോഗ, സാമ്പത്തിക പീഡകളും മുജ്ജന്മ വിഷമതകളും അനുഭവിക്കുന്നവരും അറിഞ്ഞോ അറിയാതെയോ പൂർവികർ ചെയ്ത പിഴകൾക്ക് പീഡയനുഭവിക്കുന്നവുമാണ് മാന്ത്രികന്റെയോ ജ്യോത്സ്യന്റെയോ പക്കൽ എത്തുക. തന്റെ ജോലിയിൽ പൂർണ അറിവും ബോധ്യവും ഉണ്ടായിരിക്കുകയും ദുരിത നിവാരണത്തിനായി എത്തുന്നവർ വിശ്വാസത്തിൽ അടിയുറച്ചവരാകുകയും ചെയ്താൽ ദൈവകൃപയുണ്ടാകുമെന്ന് ഉറപ്പിക്കാം. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളിൽ നിന്നും ഗുരുപിതാക്കന്മാരിൽ നിന്നും പകർന്നുകിട്ടുന്നതാണ് മാന്ത്രിക സിദ്ധികൾ. 

ചക്രങ്ങൾ കയ്യിൽ വയ്ക്കുകയോ ധരിക്കുകയോ ചെയ്താൽ ഫലസിദ്ധിയുണ്ടാകുമെന്നു ചിലർ പരസ്യപ്പെടുത്താറുണ്ട്. ഇതു വിശ്വസിച്ച് ആളുകൾ ഇതൊക്കെ വാങ്ങാറുമുണ്ട്. എന്നാൽ യഥാർഥത്തിൽ ജന്മ നക്ഷത്രം, ജന്മസമയം എന്നിവയെ അടിസ്ഥാനമാക്കി തയാറാക്കിയ, പ്രശ്നവിധി പ്രകാരമുള്ള ചക്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. വേണ്ടവിധം പൂജാദി കർമങ്ങൾ ചെയ്യാതെ ചക്രങ്ങൾ നൽകുന്നതു മൂലം കച്ചവട താൽപ്പര്യങ്ങൾ മാത്രമേ വിജയിക്കുന്നുള്ളു. വിശ്വാസത്തിനു കോട്ടം വരുന്നത് ജനങ്ങൾ കപടതന്ത്രങ്ങളിൽ കുടുങ്ങുന്നതിനാലാണ്. 

മന്ത്രം, തന്ത്രം,  യന്ത്രം, കുതന്ത്രം തുടങ്ങിയ സങ്കേതങ്ങളാണു മാന്ത്രികൻ പ്രയോജനപ്പെടുത്തുന്നത്. മന്ത്രോച്ചാരണം ഫലസിദ്ധി വരുത്തുന്നു. 

തന്ത്രം കർമരീതികളാണ്, യന്ത്രം പത്മങ്ങളും (കളം). ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പെരുപ്പിച്ചും ഫലിപ്പിച്ചും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണു കുതന്ത്രം വഴി ചെയ്യുന്നത്. യഥാർഥ മാന്ത്രികൻ ഇതു ചെയ്യില്ല. യഥാർഥ ശാസ്ത്രം പഠിച്ചവർ പരസ്യങ്ങൾക്കു പിന്നാലെ പായുകയുമില്ല. 

ലേഖകന്റെ വിലാസം: 

മനു ആശാൻ, കൊച്ചുപറമ്പിൽ മഠം, 

പാക്കിൽ പിഒ, കോട്ടയം. 

ഫോൺ: 9947896705, 9562596705 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.