Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവപ്രശ്നങ്ങൾക്കും പരിഹാരം! ഒരുഗ്രൻ ജ്യോതിഷ പ്രതിവിധി

yanthra-astro

സമയം മോശമാണ് എന്ന് തോന്നുമ്പോഴാണ് വിശ്വാസികൾ ജ്യോത്സ്യന്റെ അടുക്കലേക്ക് എത്തുന്നത്. പഠനത്തിൽ പിന്നാക്കമാണ്, ഭാഗ്യം കടാക്ഷിക്കുന്നില്ല, ചെയ്യുന്ന ബിസിനസിൽ എല്ലാം പരാജയമാണ്, ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്താനാകുന്നില്ല തുടങ്ങി സമയം മോശമാകുമ്പോൾ ഒരു നിരത്തപ്പെടുന്ന പ്രശ്നങ്ങൾ അനവധിയാണ്. ഇതിനു പരിഹാരമായി രക്ഷാ യന്ത്രങ്ങൾ നിർദ്ദേശിക്കുകയാണ് ജ്യോതിഷ പ്രതിവിധി. 

എന്താണ് യഥാർത്ഥത്തിൽ രക്ഷായന്ത്രങ്ങൾ? ഗ്രഹദോഷപരിഹാരത്തിനും ശത്രുബാധയില്‍ നിന്നും രക്ഷ പ്രാപിക്കുന്നതിനും ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനുമായി ചെമ്പ്, വെള്ളി, സ്വർണ്ണ തകിടുകളിൽ എഴുതി പൂജിച്ച് ഏലസ്സിലാക്കി ധരിക്കുന്നവയാണ് രക്ഷായന്ത്രങ്ങൾ. ശുഭലഗ്നത്തില്‍  വിധിയാംവണ്ണം എഴുതി ദശാംഗങ്ങളും മറ്റും  പൂര്‍ത്തിയാക്കി ഓരോന്നിനും വേണ്ടതായ  മന്ത്രസംഖ്യ യഥാവിധി ആ യന്ത്രത്തില്‍ തൊട്ടുജപിച്ച്  പ്രാണപ്രതിഷ്ഠ ചെയ്ത ശേഷമാണ് യന്ത്രങ്ങൾ ധരിക്കുന്നത്. 

രക്ഷായന്ത്രങ്ങളെ പ്രധാനമായും വൈഷ്ണവയന്ത്രങ്ങൾ എന്നും ശിവായന്ത്രങ്ങൾ എന്നും രണ്ടായി തരാം തിരിച്ചിരിക്കുന്നു. വൈഷ്ണവയന്ത്രം വിഷ്ണുപ്രീതിക്കായും ശൈവയന്ത്രം ശിവപ്രീതിക്കായുമാണ്. ശൈവ യന്ത്രങ്ങൾ ശക്തികൂടിയവയും ജീവന്റെ കാവൽ യന്ത്രങ്ങളുമാണ്. ഇവയ്ക്കു പുറമെ ശാക്തേയ യന്ത്രങ്ങൾ എന്ന ഒരു ഉപ വിഭാഗം കൂടിയുണ്ട്. 

ലോഹത്തകിടില്‍ എഴുതിക്കഴിഞ്ഞ ശേഷം ഒരു യന്ത്രത്തെ  ചൈതന്യയുക്തമാക്കി മാറ്റണം. അതിനായി തകിട്‌ ഒരു ദിവസം ജലത്തില്‍ സൂക്ഷിക്കുന്നു. ജലാധിവാസം എന്നാണു ഇതിനു പറയുക. അടുത്ത ദിവസം തകിട് മണ്ണിൽ കഴുകിയ ശേഷം നാല്‍പ്പാമരപ്പൊടി ഉപയോഗിച്ച്‌ ശുദ്ധിവരുത്തി പുണ്യദേഹം തളിക്കുന്നു. അതിനുശേഷം,  നാല്‍പ്പാമര കഷായം അഭിഷേകം ചെയ്ത് യന്ത്രത്തിന്റെ  മൂര്‍ത്തിയെ ആവാഹിച്ച്‌ വിധിയാം വണ്ണം പൂജ നടത്തുന്നു. അതിനുശേഷം മാത്രമാണ് യന്ത്രം വീട്ടിൽ സൂക്ഷിക്കുകയോ ദേഹത്ത് ധരിക്കുകയോ ചെയ്യുന്നത്. 

ഓരോ യന്ത്രങ്ങൾക്കും ഓരോ ഫലം എന്നപോലെ തന്നെ ഓരോ യന്ത്രങ്ങൾക്കും വ്യത്യസ്തമായ നിർമാണ രീതിയും പൂജാവിധികളുമാണ്. തൊഴിൽ തടസം നീങ്ങാൻ രാജഗോപാലയന്ത്രം, കഠിനമായ ശത്രു ദോഷം, ആഭിചാര ദോഷം, രോഗ ദുരിതാദികള്‍ എന്നിവയ്ക്ക് നരസിംഹയന്ത്രം , രോഗശാന്തിക്ക് ധന്വന്തരീയന്ത്രം, ശാസ്ത്രുദോഷത്തിനു മഹാസുദർശനയന്ത്രം എന്നിങ്ങനെയാണ് വൈഷ്ണവയന്ത്രങ്ങൾ.

മൃത്യഞ്ജയയന്ത്രം , മഹാമൃത്യഞ്ജയയന്ത്രം, കുബേരയന്ത്രം, മൃതസഞ്ജീവനിയന്ത്രം തുടങ്ങിയവയാണ് ശൈവയന്ത്രങ്ങളിൽ പ്രമുഖം. അശ്വാരൂഢയന്ത്രം, സ്വയംവരയന്ത്രം, ദുര്ഗായന്ത്രം, അന്നപൂർണ്ണേശ്വരീയന്ത്രം എന്നിവയെല്ലാം ശാക്തേയ യന്ത്രങ്ങളിൽ പെടുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.