Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപമോചനത്തിന് രുദ്രാക്ഷം ധരിക്കാം

Astrology

രുദ്രാക്ഷങ്ങൾക്ക് ഒന്നു മുതൽ പതിനാലു വരെ മുഖമാണുണ്ടാവുക. ഇതിൽ ഏകമുഖരുദ്രാക്ഷം അപൂർവമാണ്. ഏക മുഖത്തിനും പതിനാല് മുഖത്തിനും വില വളരെ കൂടുതലാണ്. ഗൗരീശങ്കരം എന്നറിയപ്പെടുന്ന ഇരട്ട രുദ്രാക്ഷവും അത്യപൂർവമാണ്. ഓരോ ദേവനെയും ഓരോ ഗ്രഹത്തെയും സങ്കൽപ്പിച്ചാണ് രുദ്രാക്ഷത്തിന്റെ ഓരോ മുഖവും. അതിനാൽ അവ ധരിക്കുന്നത് ഗ്രഹദോഷത്തിനു പരിഹാരമാണ്. ഏതു പ്രായത്തിലുള്ളവർക്കും രുദ്രാക്ഷം ധരിക്കാം.  രുദ്രാക്ഷം ധരിച്ചാൽ സകലപാപങ്ങളിൽനിന്നും മോചനം ലഭിക്കുമെന്ന് രുദ്രാക്ഷ മാഹാത്മ്യം പറയുന്നു.

രുദ്രാക്ഷം ശിവനും സ്ഫടികം പാർവതിയുമാണ്. അതിനാൽ അവ ഒന്നിടവിട്ടു കൊരുത്ത മാല ധരിക്കുന്നതും നല്ലതാണ്. എല്ലാ ഗ്രഹങ്ങളും രാഹുകേതുക്കൾക്ക് അകത്തായി വരുന്ന കാളസർപ്പദോഷത്തിനും പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നത് പരിഹാരമാണ്.

 

ലേഖകന്റെ വിലാസം :‌

 

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: