Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധൂവരന്മാർ ഗ്ലാസ് എറിഞ്ഞുടയ്ക്കണം

ആചാരങ്ങൾ

റഷ്യൻ വിവാഹങ്ങൾ ഒന്നിലേറെ ദിവസം നീണ്ടുനിൽക്കും. നൃത്തങ്ങളും പാട്ടുകളും നല്ല ഭക്ഷണങ്ങളും മദ്യങ്ങളുമായുള്ള ഒരു ആഘോഷമാണത്. കാതിലണിയുന്ന സ്വർണറിങ്ങുകളാണു വിവാഹത്തിന്റെ പ്രതീകം. ക്ഷണക്കത്തുകളിലും റിങ്ങിന്റെ ചിത്രമുണ്ടാകും.

വരൻ വധുവിന്റെ വീട്ടിലെത്തിയാൽ ഒരു മോചനദ്രവ്യം വധുവിന്റെ പിതാവിനു നൽകണം. വേഷപ്രച്ഛന്നരാക്കി വേറെ പലരെയും ആദ്യം വരനു മുന്നിലെത്തിക്കും. ഈ അവസരത്തിൽ വധുവിന്റെ വീട്ടുകാർ മോചനദ്രവ്യം കൂട്ടി ചോദിക്കും. വധൂവരന്മാർ മോതിരം മാറിയശേഷം അവർ രണ്ടു ക്രിസ്റ്റൽ ഗ്ലാസുകൾ നിലത്ത് ആഞ്ഞെറിഞ്ഞുടയ്ക്കണം. തുടർന്നു വെള്ളരിപ്രാവുകളെ പറത്തും.

Your Rating: