Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃശ്ചിക മാസം മണ്ഡലകാലമായതെങ്ങനെ?

sabarimala-mandalakalam

വ്രതാനുഷ്ഠാനങ്ങളുടെ അകമ്പടിയോടെ ഇന്ന് വൃശ്ചികമാസാരംഭം . ഇനി അങ്ങോട്ടുള്ള 41 ദിവസക്കാലം ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം കടുത്ത വ്രതാനുഷ്ഠാനത്തിന്റെയും ചിട്ടയായ ജീവിതരീതിയുടെയുമാണ്. വ്രതശുദ്ധിയോടെ വൃശ്ചികമാസത്തിൽ കാനനവാസനായ അയ്യപ്പനെ കാണുന്നതിനായി മലചവിട്ടുന്നതു വിശ്വാസികൾ പുണ്യമായി കരുതുന്നു. അതുകൊണ്ട് തന്നെ വൃശ്ചികമാസം എന്നത്, മണ്ഡലകാലം എന്നാണ് അറിയപ്പെടുന്നത്.

41 ദിവസമാണ് ഒരു മണ്ഡലകാലം. മണ്ഡലം എന്നതിനു 41 ദിവസങ്ങള്‍ വരുന്നത്‌ എന്നാണ് അർത്ഥം. പൗര്‍ണ്ണമിക്കു ശേഷം പ്രതിപദം മുതല്‍ അടുത്ത പൗര്‍ണ്ണമി വരെ 30 ദിവസവും പിന്നീട്‌ ഏകാദശി വരെ 11 ദിവസവും ചേരുമ്പോള്‍ 41 ദിവസമാകുന്നു.ഈ കാര്യങ്ങൾ പരിഗണിച്ചാണ് വൃതശുദ്ധിയുടെ മാസമായ വൃശ്ചികത്തെ മണ്ഡലകാലമായി പരിഗണിക്കുന്നത്. അത് തന്നെയാണ് ഇതിനു പിന്നിലെ ശാത്രീയതയും.

ഹൈന്ദവ ശാസ്ത്ര പ്രകാരം അയ്യപ്പന്‍ ശിവന്റെയും വിഷ്ണുവിന്റെയും അംശരൂപമാണ് . 41 -ല്‍ 4 വിഷ്ണുസ്വരൂപവും 1 ശിവസ്വരൂപവുമാണ് കാണിക്കുന്നത്. ഇതിൽ ഇരട്ട സംഖ്യ എപ്പോഴും വൈഷ്ണവപ്രതീകവും ഒറ്റസംഖ്യ ശൈവപ്രതീകവുമാണ്. അങ്ങനെ വരുമ്പോള്‍ നാല് വിഷ്ണുവിനേയും ഒന്നു ശിവനേയും സൂചിപ്പിക്കുന്നു.ഇത്തരത്തില്‍ 4, 1 എന്നതു സംയുകതമായി 41 എന്നു പറയുകയും , 41 ദിവസം നീണ്ടു നില്ക്കുന്ന മണ്ഡലകാലത്തെ അയ്യപ്പപ്രീതിക്കും ഭജനത്തിനും വേണ്ട മാസമായി കാണുകയും ചെയ്യുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.