Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീതയുടെ ജീവിതം മുൻപേ പ്രവചിച്ചിരുന്നു

Astrology

രാമരാവണയുദ്ധം. രാമൻ മരിച്ചെന്ന് ഉറപ്പായാൽ സീത തന്നെ സ്വീകരിക്കുമെന്ന് രാവണൻ ആഗ്രഹിച്ചു. രാമലക്ഷ്മണൻമാർക്ക് ഇന്ദ്രജിത്തിനാൽ ബോധക്കേടുവന്നു. അവർ ഇരുവരും മരിച്ചതുപോലെ കിടന്ന ഈ തക്കം പ്രയോജനപ്പെടുത്താമെന്ന് രാവണന്‍. രാവണൻ ലങ്കയിലെ പരിചാരികമാരെ വിളിച്ച് രാമൻ മരിച്ചു എന്ന് സീതയെ അറിയിക്കാൻ പറഞ്ഞു. മൃതശരീരമെങ്കിലും കാണണമെങ്കിൽ പുഷ്പകവിമാനത്തിൽ യുദ്ധക്കളത്തിന് മുകളിൽ ആകാശത്തെത്താൻ സീതയോടു പറയാനും നിർദേശിച്ചു. കാര്യങ്ങൾ മേൽപടി നടന്നു. സീത പുഷ്പകവിമാനത്തിൽ വന്നു കണ്ടപ്പോള്‍ അറിഞ്ഞ വാർത്ത ശരിയാണ്. സീത തളർന്നു, തകർന്നു. സീതയുടെ ദുഃഖം കണ്ട് താങ്ങാനാകാതെ ത്രിജട ഉള്ള യാഥാര്‍ത്ഥ്യം സീതയെ അറിയിച്ചു. രാമലക്ഷ്മണൻമാർ മരിച്ചിട്ടില്ല, ബോധരഹിതമായി മൃതതുല്യം കിടക്കുന്നുവെന്നേയുള്ളൂ എന്ന സത്യം സീത മനസ്സിലാക്കി.

ഈ അവസരത്തിലാണ് സീത ആത്മഗതമായി സാമുദ്രിക ശാസ്ത്രജ്ഞർ (ലക്ഷണശാസ്ത്രം - ശാരീരികാവയവങ്ങളുടെ ആകൃതി അനുസരിച്ചു ജീവിതാനുഭവം പറയുന്ന രീതി) സാമുദ്രികഫലം പറഞ്ഞത് ഓർത്തെടുത്തത് - അവർ പറഞ്ഞുവത്രേ, സീത ഒരിക്കലും വിധവയാകില്ല. ഒരു സ്ത്രീയുടെ മഹാഭാഗ്യത്തിലൊന്നാണ് സുമംഗലിയായി മരിക്കുക എന്നത്. അതായത് ഭർത്താവുള്ളപ്പോൾ തന്നെ അഥവാ ഭർത്താവ് മരിക്കുന്നതിനു മുൻപ് മരിക്കുക എന്നത്. ഇത് ദീർഘസുമംഗലീഭാഗ്യം എന്നു പറയും.

സീത ജ്യോതിഷികൾ പറഞ്ഞ അവിധവായോഗം ശരിയായി ഭവിക്കും എന്ന് പറഞ്ഞു ആശ്വസിച്ചു. സീത അമ്മയാകും, പുത്രന്മാർ ഉണ്ടാകും. അതായത് സീത സന്താനസൗഭാഗ്യമുള്ളവരാണ് എന്ന് സാമുദ്രികഫലം പറഞ്ഞു. ഭർത്താവോടൊത്ത് സുഖമായി താമസിക്കുന്നതിന് തടസ്സം വരികയും അത് സീതയെ വേദനിപ്പിക്കുകയും ചെയ്യുമെന്നും എന്നാൽ സൽപ്പേര് നഷ്ടപ്പെടില്ല എന്നും അവർ പറ‍ഞ്ഞിരുന്നുവത്രേ. 

സീതയുടെ ഈ അംഗലക്ഷണം വാല്മീകി രാമായ‌ണത്തിൽ 18–ാം സർഗ്ഗത്തിലും മറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അതിപുരാതന കാലത്ത് ആദികാവ്യമായ രാമായണകാലത്ത്പോലും ജ്യോതിഷമുണ്ടെന്നും അവയെ വിശ്വാസത്തോടെ കണ്ടിരുന്നുവെന്നും ഇത്തരം ശാസ്ത്രങ്ങൾ തീരെ തള്ളിക്കളയേണ്ടവയല്ലെന്നും ജനം കരുതിയിരുന്നതായും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

 

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: