Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്താനഭാഗ്യത്തിന് സമയമായോ?

ജ്യോതിഷം

26–09–1987, ചോതി നക്ഷത്രം, 4.45 pm ആണ് എന്റെ ജനനസമയം. ഭർത്താവിന്റെ 14–03–1981, തിരുവാതിര, 4.30 pm. വിവാഹം കഴിഞ്ഞിട്ടു രണ്ടു വർഷം ആകുന്നു. ഇതുവരെ കുട്ടികൾ ആയില്ല. അതിനുള്ള സമയമായോ? വിനിത, തൃശൂർ.

അഞ്ചാംഭാവം കൊണ്ടാണു ജ്യോതിഷത്തിൽ സന്താനത്തെപ്പറ്റി ചിന്തിക്കുന്നത്. ചോതി നക്ഷത്രജാതയ്ക്കു സന്താനഭാവം ചിന്തിക്കുമ്പോൾ അനുകൂലമാണ്. എന്നാൽ തിരുവാതിര നക്ഷത്രജാതന് അഞ്ചാംഭാവാധിപൻ ചൊവ്വ മൗഢ്യം പ്രാപിച്ചതിനാൽ സന്താനകാര്യത്തിൽ അൽപം വൈഷമ്യം പറയാം. എന്നിരുന്നാലും ചൊവ്വ നിൽക്കുന്നതു ശുഭഗ്രഹരാശിയിൽ ആയതിനാലും അഞ്ചാംഭാവത്തിൽ പാപഗ്രഹങ്ങൾ ഒന്നും ഇല്ലാത്തതിനാലും സന്താന ജനനകാര്യത്തിൽ അൽപം താമസം ഉണ്ടാകും എന്നു മാത്രമേയുള്ളൂ. ജാതകങ്ങൾ തമ്മിൽ അൽപം ചേർച്ചക്കുറവും കാണുന്നുണ്ട്. അഞ്ചാംഭാവാധിപനു മൗഢ്യം പ്രാപിച്ച ജാതകമാണെങ്കിൽ വിഴാലരി, കയ്യോന്നി, കച്ചോലം എന്നീ മരുന്നുകൾ ഉണക്കിപ്പൊടിച്ച് ഓരോ നുള്ള് ഇട്ടു ജലം തിളപ്പിച്ച് ആഴ്ചയിൽ ഒരു ഞായറാഴ്ചവീതം വ്രതശുദ്ധിയോടെ കുടിച്ചാൽ തീർച്ചയായും കുട്ടികൾ ഉണ്ടാകും എന്ന് ആയുർവേദ–ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

Your Rating: