Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകത്തിൽ സന്യാസയോഗം...?

സന്യാസയോഗം

∙2013 മേയ് 30ന് രാവിലെ 6.06 ന് എനിക്ക് ഒരു ചെറുമകൻ ഉണ്ടായി. അവന്റെ ജാതകം പരിശോധിച്ചപ്പോൾ സന്യാസയോഗമുണ്ട് എന്ന് പറഞ്ഞു. ഞങ്ങളെല്ലാം ആകെ വിഷമത്തിലാണ്. ജാതകത്തിലൂടെ അങ്ങനെ അറിയാൻ കഴിയുമോ?

ജ്യോതിഷത്തിൽ സന്യാസയോഗത്തെപ്പറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതിനുമുമ്പ് എന്താണ് സന്യാസം എന്നുകൂടി പറയേണ്ടേ. വിവാഹം കഴിക്കാതെയിരിക്കുന്ന അവസ്ഥയല്ല സന്യാസം. ദാമ്പത്യ ജീവിതം നയിച്ചുകൊണ്ടും ആത്മജ്ഞാനം നേടുന്നതിനു നമുക്ക് സാധിക്കും. ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാരെല്ലാം ഗൃഹസ്ഥന്മാരായിരുന്നു. വ്യാസനും വസിഷ്ഠനും വാല്മീകിയുമെല്ലാം വിവാഹിതരായിരുന്നു.

ജ്യോതിഷത്തിൽ സന്യാസയോഗം പറയുന്നുണ്ട്. സന്യാസയോഗത്തിനു കാരണമായിട്ടുള്ള ഗ്രഹങ്ങളിൽ ഏതു ഗ്രഹത്തിനാണോ ബലം അതിനെക്കൊണ്ടുള്ള സന്യാസയോഗമാണ് പറയേണ്ടത്. ആദിത്യൻ, ശനി, വ്യാഴം, ശുക്രൻ, ചൊവ്വ, ചന്ദ്രൻ, ബുധൻ എന്നീ ഗ്രഹങ്ങൾക്ക് വാനപ്രസ്ഥം, അവധൂതത്ത്വം, ഭിക്ഷുത്ത്വം, ചരകത്ത്വം, ശാകൃത്ത്വം, ഗുരുത്വം, ജീവകത്വം എന്നീ സന്യാസ അവസ്ഥകൾ യഥാക്രമം പറയാം. ധാരാളം പണം ഉണ്ടാക്കിയാലും ആർഭാടങ്ങളിൽ മുഴുകാതെ ജീവിക്കുന്ന ചില ആളുകളെ നമ്മൾ കണ്ടിട്ടില്ലേ. അത്തരത്തിൽ ഗുരുത്വം എന്ന സന്യാസ അവസ്ഥയാണ് കൊച്ചു മകന് ഉള്ളത്.

Your Rating: