Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർപ്പദോഷം വിവാഹത്തിന് തടസമാകുമോ?

Naga

എന്റെ മകളുടെ ജാതകത്തിൽ സർപ്പദോഷം ഉള്ളതായി പറയുന്നു. വിവാഹത്തിന് അതു ബുദ്ധിമുട്ടുണ്ടാക്കുമോ? എപ്പോഴാണു വിവാഹസമയം? നല്ല ബന്ധം കിട്ടുമോ? ബി.ടെക് കഴിഞ്ഞ കുട്ടിയാണ്. ഉടനെ ജോലിക്കു സാധ്യതയുണ്ടോ? സർക്കാർജോലി കിട്ടുമോ?

–ഗീത, പറവൂർ.

സർപ്പദോഷം എന്നു കേട്ടയുടനെ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. മകളുടെ ജാതകത്തിൽ എട്ടാം ഭാവത്തിൽ രാഹു നിൽക്കുന്നതിനെയാണ് സർപ്പദോഷം എന്ന് ആരോ പറഞ്ഞത്. സ്ത്രീജാതകത്തിന്റെ ഏഴ്, എട്ട് എന്നീ ഭാവങ്ങൾകൊണ്ട് ഭർത്താവിനെപ്പറ്റിയാണു ചിന്തിക്കുന്നത്. പുരുഷജാതകത്തിൽ ഏഴാം ഭാവംകൊണ്ടാണ് ഭാര്യയെ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീജാതകത്തിന്റെ ഏഴിലോ എട്ടിലോ രാഹു അടക്കമുള്ള പാപഗ്രഹങ്ങൾ നിന്നാൽ ഏഴാംഭാവത്തിൽ പാപഗ്രഹം നിൽക്കുന്ന പുരുഷജാതകവുമായി വേണം വിവാഹബന്ധം യോജിപ്പിക്കാൻ. അതാണു നിങ്ങൾ എഴുതിയ ‘സർപ്പദോഷത്തിന്റെ’ പരിഹാരം. നല്ല ജോലി ലഭിക്കുന്നതിനു സാധ്യതയുള്ള ജാതകമാണ്. അതിനുവേണ്ടി പരിശ്രമിക്കുക. 23–ാം വയസ്സിൽ വിവാഹം നടത്താൻ നല്ല സമയമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.