Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശത്രു സംഹാരം?

ജ്യോതിഷം

ശത്രുസംഹാര പൂജ , ശത്രുസംഹാര പുഷ്പാഞ്ജലി എന്നൊക്കെ കേൾക്കുമ്പോൾ എന്തായിരിക്കും നിങ്ങളുടെ മനസ്സിൽ? കുറച്ചു നാണയത്തുട്ടുകൾക്കായി നിങ്ങൾക്കായി ദൈവങ്ങൾ ക്വട്ടേഷൻ എടുക്കുകയാണ് എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റി, നമ്മുടെ ശത്രുക്കൾ സത്യത്തിൽ ആരാണ്? ഒരു സംശയവും വേണ്ട നാമോരോരുത്തരുടെയും ശത്രുക്കൾ നമ്മിൽത്തന്നെയാണ്.

കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം തുടങ്ങി നാമോരോരുത്തരിലുമുള്ള ദുഷ്ടശക്തികളെ നിയന്ത്രിക്കുന്നതാണ് ശത്രുസംഹാരം. അല്ലാതെ അടുത്ത വീട്ടിലെ ശത്രുവിനെ മുന്നിൽക്കണ്ടാണു നിങ്ങൾ ശത്രുസംഹാരപൂജ നടത്തുന്നതെങ്കിൽ നമ്മുടെ ഉള്ളിലുള്ള ശത്രു കൂടുതൽ അജയ്യനാകുകയേ ഉള്ളൂ.

കർമ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന

എന്നു ഭഗവത് ഗീതയിൽ ഒരു ശ്ലോകമുണ്ട്. മലയാളത്തിൽ പറഞ്ഞാൽ, ഫലേച്ഛയില്ലാതെ കർമം ചെയ്യുക. ആത്മാർഥമായി ചെയ്യുന്ന കർമങ്ങൾക്കു ഫലം ഈശ്വരൻ തരും. അതിലുപരി, ദൈവങ്ങളെ ആവശ്യത്തിനും അനാവശ്യത്തിനും ഉപദ്രവിക്കാതിരിക്കുക. നമ്മുടെ ഉള്ളിലുള്ള ശത്രുവിനു സ്വയമേവ കടിഞ്ഞാണിടുക.

ലേഖകന്‍
S.JAYADEVAN
ASTROLOGER AND PLANETARY GEMOLOGIST
VEDIC ASTROLOGY CENTRE KANNUR- 670001
AGNI GEMS KANNUR,TRISSUR,DUBAI
PH:999 570 5555
sjayadevan@yahoo.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.