Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനുവരി 26 മുതൽ ആറുമാസം വിനമാസം

26-jan

2017 ജനുവരി 26 മുതൽ (1192 മകരം 14) 2017 മേയ് 31 വരെ (1192 ഇടവം 17) വിന വിതച്ച് വിന കൊയ്യാൻ സാധ്യതയുള്ള ഒരു കാലമാണ്. ഇതിന്റെ അലയൊലികൾ 2017 ഒക്ടോബർ അവസാനം വരെ നിലനിൽക്കും. സാധ്യമാണെങ്കിൽ ഈ കാലയളവിൽ ജീവിതത്തിലെ ഭൗതിക, ആദ്ധ്യാത്മികമായ ഏറ്റവും സുപ്രധാന കാര്യങ്ങൾക്ക് ആരംഭം കുറിയ്ക്കാതിരിക്കുന്നത് ഗുണകരമാകും.

അതായത് വിവാഹം, ഗൃഹത്തിന് ശിലാസ്ഥാപനം, ഗൃഹപ്രവേശം, സ്ഥിരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പുതിയ വാഹനങ്ങൾ വാങ്ങുക, ദീക്ഷ സ്വീകരിക്കുക, പുതിയ ആശ്രമം, വിദ്യാലയം, ക്ഷേത്രം, ഈശ്വരീയ സന്നിധികൾ ഇവയ്ക്ക് തുടക്കം കുറിക്കുക എന്നത് ഒഴിവാക്കിയാൽ നന്ന്.

ഇത്രയും എഴുതിയതിൽ നിന്നും ഇത്തരം കാര്യങ്ങൾ പൂർണ്ണമായും വച്ചു കെട്ടണമെന്നല്ല. നിശ്ചയം നടത്താം, പക്ഷേ മോതിരം, വള പോലുള്ള ബന്ധത്തിന്റെ മുദ്രകൾ നൽകുകയും വാങ്ങുകയും ചെയ്യാതെ നടത്തുക, വിവാഹം താലി കെട്ടണമെന്നുള്ളതുകൊണ്ട് ഒഴിവാക്കുക. പുതിയ വീടിന്റെ സംവിധാനവും പണിയും എല്ലാം നടത്താം. പക്ഷേ കല്ലിടീലും പൂർത്തിയായ കെട്ടിടത്തിൽ ആദ്യമായി പ്രവേശിക്കുന്നത് (ഗൃഹപ്രവേശം) ഈ കാലയളവിന് മുൻപോ പിൻപോ ചെയ്യുക. വാഹനത്തിന് പണമടയ്ക്കാം. ഉടമസ്ഥൻ ഒപ്പിട്ട് വാങ്ങി രജിസ്ട്രേഷൻ നടത്തുന്നത് ഈ കാലയളവിലല്ലാതാക്കാൻ ശ്രദ്ധിച്ചാൽ നന്ന്.

ഇതിനും പുറമേ വ്യക്തി ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വികാരങ്ങളും, വിചാരങ്ങളും തിരിച്ചു കുത്തുന്ന ഒരു കാലമാണ്. സ്ത്രീ പുരുഷ ബന്ധം, പ്രത്യേകിച്ചും ഭാര്യാഭർത്താക്കന്മാരല്ലാത്ത സ്ത്രീ പുരുഷന്മാർ ശാരീരിക സുഖത്തിന് അവസരം ഉണ്ടാകുന്നത് ശ്രദ്ധിച്ചുവേണം. ദശയും ഗോചരാലും വാഹനമോടിക്കുന്നതും വിനോദ സാഹസ യാത്രകൾ നടത്തുമ്പോഴും ശ്രദ്ധിക്കണം.

ചുരുക്കത്തിൽ ത്രികരണങ്ങൾ മനസ്സ് (സങ്കൽപം– സ്വപ്നം – ഭാവന), വാക്ക് (വാക്കുകൾ പറയുന്നത്), പ്രവൃത്തി (പ്രവൃത്തികൾ കരുതലോടെ) വളരെ കരുതലോടെ വേണം. അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത കടവത്ത് നമ്മുടെ നിലപാട് ജീവിതത്തെ കൊണ്ടെത്തിക്കും. ഭരണാധികാരികള്‍ തൽക്കാല മിടുക്കോ, ഭരണാധികാരമോ ഉപയോഗിച്ചു കൂടുതൽ നിയന്ത്രണം ഈ കാലയളവിൽ വരുത്തിയാൽ അത് അവർ രൂപപ്പെടുത്തിയ ഇമേജ് ഇല്ലാതാക്കുകയും കുറുക്കൻ നീലത്തിൽ വീണതുപോലെ സംഗതി മാറുകയും ചെയ്യും. ഭരണാധികാരികൾക്ക് ഈ കാലയളവിൽ ക്ഷമ, പ്രകൃതി സ്വഭാവ ധാരണ, വിവേകം ആണ് ആവശ്യം.

പ്രഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് സമീപം

നെടുമങ്ങാട് പി.ഒ.

തിരുവനന്തപുരം, കേരള

പിൻ – 695541

ഫോൺ : 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.