Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏത് അക്ഷരത്തിലാണ് പേരിടേണ്ടത്?

Astrology

ഞങ്ങളുടെ മകൾ ജനിച്ചത് 2016 മാർച്ച് 19നു 3.11 pmന് ആണ്. ആയില്യം നക്ഷത്രം. തലക്കുറി എഴുതിയപ്പോൾ ജ്യോൽസ്യർ പറഞ്ഞത് രണ്ടു വർഷം വരെ അരിഷ്ടത ഉണ്ടാകുമെന്നാണ്. പരിഹാരവും നിർദേശിച്ചിരുന്നു. ഞങ്ങളുടെ മകളുടെ ജന്മദിനപ്രകാരം ഏത് അക്ഷരത്തിലാണ് അവളുടെ പേരു തുടങ്ങേണ്ടത്. ഇങ്ങനെ പേരിടുന്നതുകൊണ്ടു കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ഗുണം ഉണ്ടാവാറുണ്ടോ? പുരാണങ്ങളിൽ ജനനസമയം അടിസ്ഥാനമാക്കി പേരിടുന്നതു വായിച്ചിട്ടുണ്ട്. ദയവായി മറുപടി നൽകണം. 

സിൻസി സമ്പത്ത്, പാലക്കാട്.

ആദ്യത്തെ കുറച്ചു വർഷങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ജനനസമയം അടിസ്ഥാനമാക്കി പേരിടുന്ന ഒരു ആചാരമുണ്ട്. ഇന്നു ചില പേരുകളിലെ അക്ഷരങ്ങൾ മാറ്റിയാൽ വലിയ ഉയർച്ച ജീവിതത്തിൽ ഉണ്ടാകും എന്നു ധരിക്കുന്നവരുണ്ട്. നമ്മുടെ പുരാണങ്ങളിൽ ജനനവിവരം വച്ചു പേരിടുന്നു എന്നു പറയുമ്പോഴും ഈശ്വരനാമങ്ങളും അവയുടെ പര്യായങ്ങളും മാത്രമാണു നിലവിൽ ഉണ്ടായിരുന്നത് എന്നുകൂടി ഓർക്കണം. ഈശ്വരനാമങ്ങൾ എപ്പോഴും ഉരുവിടുന്നതു മോക്ഷപ്രാപ്തി ഉണ്ടാക്കും എന്ന വിശ്വാസം നിലവിലുണ്ട്. മകനോ മകൾക്കോ ഈശ്വരനാമമുള്ള പേരിടുമ്പോൾ എപ്പോഴും അത് ഉരുവിട്ടു വിളിക്കുന്ന അച്ഛനും അമ്മയ്ക്കും മറ്റ് മുതിർന്നവർക്കും മോക്ഷം ലഭിക്കും എന്നതായിരുന്നു വിശ്വാസം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.