Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെപ്റ്റംബറിലെ പഞ്ചാംഗ വിശേഷങ്ങൾ

പഞ്ചാംഗം 1192

1192 ചിങ്ങം (2016 ആഗസ്റ്റ് – സെപ്റ്റംബർ)

വിശേഷ ദിവസങ്ങൾ: 1–ാം ൹ പൗർണമി ഒരിക്കൽ. 2–ാം ൹ പൗർണമി ദാനം. സ്ഥാലീപാകം. രക്ഷാബന്ധൻ. 8–ാം ൹ അഷ്ടമിരോഹിണി പ്രതം. ശ്രീകൃഷ്ണ ജയന്തി. 12–ാം ൹ ഏകാദശീവ്രതം.. പകൽ 9 മണി 41 മിനിറ്റ്  മുതൽ രാത്രി 9 മണി  9 മിനിറ്റ് വരെ ഹരിവാസരം.  13–ാം ൹ പ്രദോഷവ്രതം. വ്യതീപാതപുണ്യകാലം. 15–ാം ൹ അമാവാസി ഒരിക്കൽ. 16–ാം ൹ അമാവാസി ദാനം. സ്ഥാലീപാകം. ഭാദ്രപദമാസാരംഭം. 18–ാം ൹ കല്ക്കി ജയന്തി. 19–ാം ൹ അത്തച്ചമയം. 20–ാം ൹ പറളിതേര്. വിനായകചതുർഥി. 21–ാം ൹ ഋഷിപഞ്ചമി. 22–ാം ൹ ഷഷ്ഠിവ്രതം. 23–ാം ൹ വൈധൃതീ പുണ്യകാലം. 27–ാം ൹ രാത്രി 1 മണി 59 മിനിറ്റ് ഹരിവാസരാരംഭം. 28–ാം ൹ ഏകാദശീവ്രതം. തിരുമാന്ധാംകുന്നത്ത് തൃപ്പുത്തരി. ഉത്രാടം. ഗുരുവായൂർ കാഴ്ചക്കുല സമർപ്പണം. പകൽ 1 മണി 43 മിനിറ്റ് ഹരിവാസരാവസാനം. 29–ാം ൹ തിരുവോണം. പ്രദോഷവ്രതം. ഗുരുവായൂർ ദേവസ്വം നമസ്കാരം. 30–ാം ൹ ശ്രീനാരായണ ഗുരു ജയന്തി. 31–ാം ൹ പൗർണമി ഒരിക്കൽ ദാനം.

കർക്കിടകമാസം 32–ാം ൹ ചൊവ്വാഴ്ച ഉദിച്ച് 30 നാഴിക 52 വിനാഴികയ്ക്ക് രാത്രി (6 മണി 40 മിനിറ്റിന്  IST PM) ഉത്രാടം നക്ഷത്രത്തിൽ  മകരക്കൂറിൽ  സിംഹരവിസംക്രമം.

Your Rating: