Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യം വരുന്ന 7 വഴികൾ

ll-astro

നമ്മുടെ നിത്യജീവിതത്തിൽ സംഭവിക്കുന്നതും എന്നാൽ‌ നാം നിസ്സാരമെന്നു കരുതി ഒഴിവാക്കുന്നതുമായ പല കാര്യങ്ങളും ചില ഭാഗ്യ ദൗർഭാഗ്യങ്ങളുടെ സൂചനകളായിരിക്കും. ഭാഗ്യം വരുന്ന വഴികളെക്കുറിച്ച് ഇതാ കൂടുതൽ അറിയാം.

കിളികൾ കൂടു കൂട്ടിയാൽ

Astro Dream

കിളികൾ വീട്ടിലോ സമീപത്തോ കൂടു കൂട്ടുന്നത് ഐശ്വര്യദായകമാണ്. പുതിയ അവസരങ്ങളും ഭാഗ്യവും വന്നുചേരുന്നതിന്‍റെ സൂചനയാണത്. മുറ്റത്തു പ്രാവുകളും മറ്റു പക്ഷികളും വന്നിറങ്ങിയാൽ അവർക്കു ധാന്യങ്ങൾ നൽകാൻ മടിക്കരുത്. നമ്മുടെ സംരക്ഷകരാണ് അവർ. കാക്കകൾക്കു പതിവായി ഭക്ഷണം നൽകുന്നതും നല്ലതാണ്. പക്ഷികൾ ദൈവദൂതൻമാരാണെന്നാണു പറയപ്പെടുന്നത്.

പാമ്പിനെ കണ്ടാൽ

snake

പാമ്പിനെ കാണുന്നതു ഭാഗ്യസൂചനയാണ്. പൂന്തോട്ടത്തിലോ വീട്ടിലോ എവിയെങ്കിലും പോകുമ്പോഴോ എന്തുമാകട്ടെ പാമ്പിനെ കാണുന്നതു നല്ലതാണ്. പ്രധാനപ്പെട്ട കാര്യം ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതിന്റെ സൂചനയാണിത്. പാമ്പിനെ ഒരിക്കലും കൊല്ലരുത്. മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ് അവ തിരിച്ചുപൊയ്ക്കോളും. പാമ്പിനെ ഉപദ്രവിക്കുന്നതും ഹനിക്കുന്നതും ദൗർഭാഗ്യം ക്ഷണിച്ചുവരുത്തും.

വവ്വാൽ വീട്ടിൽ കൂടു കൂട്ടിയാൽ

Astro Bat

വവ്വാൽ വീടിനുള്ളിൽ കൂടുകൂട്ടുന്നതു ഭാഗ്യദായകമാണ്. ഒരുപാടു സമ്പത്തു വന്നുചേരുന്നതിന്റെ സൂചനയാണിത്.

ധനവരവ്

Astro Dream

അമാവാസി കഴിഞ്ഞ് ആദ്യമായി ചന്ദ്രനെ കാണുന്ന ദിവസവും പൗർണമി ദിവസവും ആരെങ്കിലും പണം തരുന്നതു ഭാഗ്യസൂചനയായി കരുതാം. കൂടുതൽ ധനവരവിനെയാണ് ഇതു പ്രതിനിധീകരിക്കുന്നത്.

കൈ തുടിച്ചാൽ

Palm

കൈ തുടിക്കുന്നതു പണവരവിനെയും പണച്ചെലവിനെയും സൂചിപ്പിക്കുന്നു. ഇടതുകൈ തുടിച്ചാൽ പണം വന്നു ചേരും. മറിച്ച്‌, വലതുകൈ തുടിച്ചാൽ ധനനഷ്ടമാണു ഫലം. ഉള്ളം കൈ ചൊറിഞ്ഞാലും സമാനഫലം തന്നെ.

നക്ഷത്രം സഞ്ചരിക്കുന്നതു കണ്ടാൽ

Astro Star

ആകാശത്തു നക്ഷത്രം സഞ്ചരിക്കുന്നതായി കണ്ടാൽ അതു ഭാഗ്യദായകമാണ്. വരുന്ന 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ജീവിതത്തിൽ ശുഭകാര്യങ്ങൾ സംഭവിക്കുന്നതിന്റെ സൂചനയാണിത്. നക്ഷത്രം കാണുന്ന സമയത്തു കണ്ണടച്ചു മനസ്സിൽ‌ എന്തെങ്കിലും ആഗ്രഹിച്ചാൽ അതു നടക്കുമെന്നാണു വിശ്വാസം.

വീടിനുള്ളിൽ ചിത്രശലഭം കയറിയാൽ

Astro Butterfly

ചിത്രശലഭം വീടിനുള്ളിലേക്കു പറന്നുവരുന്നതു നല്ലതാണ്. അതിഥികളുടെ വരവിനെയാണ് ഇതു സൂചിപ്പിക്കുന്നത്. പല വർണങ്ങളുള്ള പൂമ്പാറ്റയാണെങ്കിൽ അതിഥിയുടെ വരവ് ശുഭവാർത്തയുമായിട്ടായിരിക്കും. ഇരുണ്ട നിറമുള്ള ചിത്രശലഭമാണെങ്കിൽ ജോലിമായും കച്ചവടമായും ബന്ധപ്പെട്ട വാർത്തകളായിരിക്കും അതിഥി കൈമാറുന്നത്. വീടിനുള്ളിൽ കയറിവന്ന ശലഭത്തെ പിന്തുടരുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്.

Your Rating: