Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈവിരലുകൾ പറയും നിങ്ങളുടെ സ്വഭാവം...

fingers

ഭൂതം ഭാവി വർത്തമാനം എല്ലാം നിങ്ങളുടെ കൈയിൽ കാണാം എന്നാരെങ്കിലും പറഞ്ഞാൽ സംശയിക്കണ്ട. കൈകളുടെ ആകൃതി നോക്കി ഒരു വ്യക്തിയുടെ സ്വഭാവവിശേഷങ്ങൾ മനസിലാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഏഴുതരത്തിലുള്ള കൈകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1) The Elementary

Elementary

കുറുകിയതും വണ്ണമുള്ളതുമാണ് വിരലുകളുള്ളവർ അക്രമങ്ങളോടും അതിക്രമങ്ങളോടും പെട്ടെന്ന് പ്രതികരിക്കുന്നവരാണ്. ക്ഷിപ്രകോപികളുമാണ്.

2) The Psychic or Idealistic

Idealistic

നീണ്ടു മെലിഞ്ഞ വിരലുകളിൽ ആൽമണ്ട് രൂപത്തിലുള്ള നഖങ്ങൾ. സ്വപ്നലോകത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ. ശാന്തശീലരാണ്. ആദർശവാദികളാണെങ്കിലും മറ്റുള്ളവർക്ക് ഇവരെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയും.

3) The Philosophic

Philosophic

മെലിഞ്ഞ് നീണ്ട് ത്രികോണാകൃതിയിലുള്ള കൈവിരലുകൾ. നീണ്ട നഖങ്ങൾ ഇവയുടെ പ്രത്യേകതയാണ്. കൈപ്പത്തികൾ സമചതുരാകൃതിയിലായിരിക്കും. തത്വചിന്തകരായിരിക്കും. ഇവരുടെ സ്വഭാവസവിശേഷതകൾ മറ്റുള്ളവർക്ക് എളുപ്പം മനസിലാക്കാൻ കഴിയില്ല.

4) The Square

Square

സമചതുരാകൃതിയിലുള്ള കൈകളും നഖങ്ങളും സൂചിപ്പിക്കുന്നത് ഇവർ വളരെ പ്രായോഗിക ബുദ്ധിയുള്ളവരാണെന്നാണ്. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളായിരിക്കും ഇവർ. സ്നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കരായിരിക്കും. ബിസിനസിൽ ഇവർ ശോഭിക്കും. ഡോക്ടർ,വക്കിൽ,ശാസ്ത്രഞ്ജർ മേഖലകളിൽ ഇവർ തിളങ്ങും. ഇവർക്ക് നല്ല സമ്പാദ്യശീലവും ഉണ്ടായിരിക്കും.

5) The Conic or Artistic

Artistic

മെലിഞ്ഞ് നീളം കൂടി അറ്റം കൂർത്തിരിക്കുന്ന രീതിയിലുള്ള വിരലുകൾക്ക് ഉടമകൾ കലാസ്നേഹികളായിരിക്കും. സമർത്ഥരാണ്, കഠിനാധ്വാനത്തിലൂടെ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തികരിക്കാൻ ഇവർ പരിശ്രമിക്കും. ധാരാളം പണം ചിലവഴിക്കുന്നവരാണ്.

6) The Spatulate

Spatulate

കൃത്യമായ ആകൃതിയില്ലാത്ത കൈവിരലുകളാണിത്. വിരലുകളുടെ അറ്റം പരന്നിരിക്കും. പ്രായോഗിക ബുദ്ധിയുള്ളവരാണെങ്കിലും എടുത്തുചാടുന്ന സ്വഭാവവും ഇവർക്കുണ്ട്. ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യുന്നവരുടെയും എൻജിനിയറിങ് വിദഗ്ധരുടെയും വിരലുകൾ ഇത്തരത്തിലായിരിക്കും.

7) The Mixed

Mixed

പലരൂപത്തിലുള്ള വിരലുകൾ ഒരു കൈയിൽ കാണുന്നതാണിത്. ഒരു വിരലിന്റെ അറ്റം കൂർത്തിരിക്കുകയാണെങ്കിൽ മറ്റു വിരലുകൾ ചതുരാകൃതിയിലോ,വക്രരൂപത്തിലോ ആയിരിക്കും. ഇവർക്ക് പല വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയും. ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നവരാണിവർ. അതുകൊണ്ട് തന്നെ പലകാര്യങ്ങളും പൂർത്തികരിക്കാൻ കഴിയാറില്ല.

Your Rating: