Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശനിദശയിലും ഭാഗ്യവാനാകാം

astrology-1191

എനിക്കിപ്പോൾ ശുക്രദശയാണ്, എന്നിട്ടും നല്ല ഫലങ്ങളൊന്നും അനുഭവിക്കുന്നില്ലല്ലോ എന്നു ചിലർ പറയാറുണ്ട്. അതുകൊണ്ടുതന്നെ ജ്യോതിഷമൊന്നും ശരിയല്ല എന്നു കൂടി ഇക്കൂട്ടർ പറഞ്ഞെന്നിരിക്കും. അതുപോലെത്തന്നെ ഇങ്ങനെയും കേൾക്കാം: അവനു ശനിദശയാണത്രേ, എന്നിട്ടെന്താ, അവൻ സമ്പാദിച്ചുകൂട്ടുകയല്ലേ. ഇതിൽപ്പരം നല്ല കാലം വരാനുണ്ടോ.

ശുക്രദശ എന്നതു നല്ല കാലം എന്നതിന്റെ പര്യായമായി മാറിയിരിക്കുകയാണല്ലോ. അതുപോലെ ശനിദശ എന്നാൽ ചീത്തകാലം എന്നാണു പലരുടെയും ധാരണ. എന്നാൽ, ഒന്നോർക്കണം. എല്ലാവർക്കും ശുക്രദശ നല്ല കാലമായിരിക്കണം എന്നില്ല. അതുപോലെ ശനിദശ എല്ലാവർക്കും ചീത്ത കാലമായിരിക്കുകയുമില്ല.

വിവിധ ജ്യോതിഷഗ്രന്ഥങ്ങളിൽ ഏതു ദശകളൊക്കെയാണു നല്ലതായി അനുഭവപ്പെടുക, ഏതൊക്കെ മോശമായി അനുഭവപ്പെടും എന്നു വ്യക്തമായി പറയുന്നുണ്ട്. ഒരാൾക്കു ശുക്രദശ നല്ല കാലമാണെങ്കിൽ മറ്റൊരാൾക്ക് ഇതേ ശുക്രദശ അത്യന്തം ദോഷകാലമാകുകയും ചെയ്യാം. അതുപോലെ ശനിദശ ചിലർക്ക് ഏറ്റവും നല്ല ഫലങ്ങൾ നൽകുമ്പോൾ മറ്റു ചിലർക്ക് ഇത് ഏറ്റവും വലിയ കഷ്ടകാലവുമാകാം.

ദശകളെ സമ്പൂർണാ, പൂർണാ, രിക്താ, അനിഷ്ടഫലദാ തുടങ്ങി വിവിധ പേരുകളിൽ തരംതിരിച്ചിട്ടുണ്ട്. ഹോരാശാസ്ത്രത്തിൽ പറയുന്നു:

സമ്യഗ്ബലിനഃ സ്വതുംഗഭാഗേ

സമ്പൂർണാ, ബലവർജിതസ്യ രിക്താ.

നീചാംശഗതസ്യ ശത്രുഭാഗേ

ജ്ഞേയാനിഷ്ടഫലാ ദശാ പ്രസൂതൗ എന്ന്.

അതായത്, തന്റെ പരമോച്ചരാശിയിൽ നിൽക്കുകയും സ്ഥാനബലം, ചേഷ്ടാബലം തുടങ്ങി എല്ലാ ബലങ്ങളും വേണ്ടുവോളം ഉണ്ടായിരിക്കുകയും ചെയ്യുന്ന ഗ്രഹങ്ങളുടെ ദശ സമ്പൂർണാ എന്ന വിഭാഗത്തിൽ പെടുന്നു. ഇത്തരം ദശകളിൽ മാത്രമാണ് അതതു ഗ്രഹത്തിനു പറഞ്ഞിരിക്കുന്ന ശുഭഫലങ്ങൾ പരിപൂർണമായി അനുഭവിക്കുകയുള്ളൂ.

ഉച്ചരാശിയിൽ സാമാന്യം ബലത്തോടെ നിൽക്കുന്ന ഗ്രഹത്തിന്റെ ദശ പൂർണാ എന്ന വിഭാഗത്തിൽ പെടും. ഇത്തരം ദശകളിൽ കുറെയൊക്കെ നല്ല ഫലങ്ങൾ അനുഭവപ്പെടും. ബലമില്ലാതെ നിൽക്കുന്ന ഗ്രഹങ്ങളുടെ ദശ രിക്താ എന്ന വിഭാഗത്തിലാണു പെടുക. ഇത്തരം ദശകളിൽ നല്ല ഫലങ്ങൾ അധികമൊന്നും പ്രതീക്ഷിക്കേണ്ട.

നീചരാശിയിലും ശത്രുക്ഷേത്രത്തിലുമൊക്കെ അംശകവുമായി നിൽക്കുന്ന ഗ്രഹങ്ങളുടെ ദശ അനിഷ്ടഫലദാ എന്ന വിഭാഗത്തിലാണു പെടുക. ഈ ദശകൾ ശുക്രൻ പോലുള്ള ശുഭഗ്രഹങ്ങളുടേതാണെങ്കിൽ പോലും ചീത്ത ഫലങ്ങളാണു തരിക.

Your Rating: