Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശത്രുസംഹാര ഹോമം എന്നാൽ എന്ത്?

Astro

1952 സെപ്റ്റംബർ രണ്ടിനാണ് എന്റെ ജനനം. ഏകദേശം പകൽ ഏഴു മണി കഴിഞ്ഞിട്ടുണ്ടാകും. ഇപ്പോൾ ആരോഗ്യപരമായി കൂടുതൽ വിഷമങ്ങൾ ഉണ്ടാകുന്നു. ജ്യോത്സ്യനെ കണ്ടപ്പോൾ ശത്രുസംഹാര ഹോമം നടത്തണമെന്നു പറഞ്ഞു. എന്താണ് ശത്രു സംഹാര ഹോമം. ആരെങ്കിലും എന്നോട് ശത്രുത കാട്ടുന്നുണ്ടോ?

ഗോപിനാഥ കുറുപ്പ്

കുറുപ്പന്തറ

തിരുവോണമാണ് അങ്ങയുടെ നക്ഷത്രം. ഇപ്പോൾ ചാരവശാൽ എട്ടിൽ വ്യാഴം സഞ്ചരിക്കുന്നു എന്ന അവസ്ഥയാണുള്ളത്. 2016 ഓഗസ്റ്റ് 11 വരെ കുറച്ച് കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. വീഴാതെ നോക്കണം, സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിക്കണം, എല്ലാ കാര്യങ്ങൾക്കും അൽപം തടസ്സം ഉണ്ടാകും. ആവശ്യമില്ലാതെ ടെൻഷൻ ആകുന്നതും നിർത്തണം. ശത്രുസംഹാര അർച്ചനയും ഹോമവും മറ്റും ശരിക്കും എന്തിനുള്ളതാണെന്ന് അത് നടത്തുന്നവരിൽ ചിലർക്കുപോലും ഇപ്പോഴും അറിയില്ല. നമ്മെ എതിർക്കുന്നതോ, നമുക്ക് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതോ ആയ ശത്രുക്കളെ നശിപ്പിക്കാനോ, ആ ശത്രുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാനോ ഉള്ളതല്ല. സംഹരിക്കണം എന്ന് നാം ഉദ്ദേശിക്കുന്ന ശത്രു നമ്മുടെ ഉള്ളിൽ തന്നെ ഉള്ളതാണ്. മോശപ്പെട്ട ചിന്താഗതികളിലേക്കും, മാനസിക അവസ്ഥകളിലേക്കും നമ്മെ പിടിച്ചുകൊണ്ടു പോകുന്ന ഒരു ശത്രു നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. നമ്മെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന നമ്മുടെ ഉള്ളിലുള്ള ആ ശത്രുവിനെ സംഹരിക്കണമേ എന്നതു മാത്രമാണ് ശത്രുസംഹാര അർച്ചന. അത് ക്ഷേത്രത്തിൽ നടത്തിയാൽ മതി.

Your Rating: