Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപമുക്തിക്കായി ശിവരാത്രിവ്രതം

shivarathri

എല്ലാ വർഷവും കുംഭമാസത്തിലാണു ശിവരാത്രി. പല ഐതിഹ്യങ്ങളും ശിവരാത്രിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്. ശിവരാത്രി പരമശിവൻ വിവാഹിതനായ ദിവസമാണ് എന്നും ശിവൻ താണ്ഡവമാടിയ ദിവസമാണ് എന്നും അതല്ല ബ്രഹ്മാവും വിഷ്ണുവും ശിവലിംഗത്തിന്റെ അറ്റം കണ്ടുപിടിക്കാനായി മേൽപ്പോട്ടും കീഴോട്ടും പോയി എങ്ങും അവസാനിക്കാതെ മടങ്ങിവന്ന ദിനമാണിത് എന്നും മറ്റും കഥകളുണ്ട്.

എന്നാൽ പാലാഴിമഥനം ചെയ്തപ്പോൾ കാളകൂടവിഷം ഉയർന്നുവന്നു. ബ്രഹ്മാവ് ആവശ്യപ്പെട്ട പ്രകാരം പരമശിവൻ അതു സ്വന്തം കൈകളിൽ സ്വീകരിച്ചു ഭക്ഷിച്ചു. വിഷം കീഴോട്ടിറങ്ങാതെ പാർ‌വതീദേവി ഭഗവാന്റെ കഴുത്തിൽ പിടിക്കുകയും പുറത്തുപോകാതിരിക്കാൻ‌ ബ്രഹ്മാവ് വായ പൊത്തിപ്പിടിക്കുകയും ചെയ്തുവത്രേ. അങ്ങനെ ദേവന്മാർ‌ ആ രാത്രി ശിവനെ ഭജിച്ചുകൊണ്ടിരുന്നു, ഭഗവാൻ ഉറങ്ങാതിരിക്കാൻ. വിഷം കണ്ഠത്തിൽ ഉറച്ച് ഭഗവാൻ നീലകണ്ഠനായി.

പരമശിവന്റെ കണ്ഠം മാത്രമാണു നീലനിറം. പുലിത്തോൽ‌ അരയിൽ ധരിക്കുകയും ആനത്തോൽ‌ പുതയ്ക്കുകയും ചെയ്യുന്ന ഭഗവാന്റെ വാഹനം വെളുത്ത കാളയാണ്. കഴുത്തിൽ പാമ്പിനെയും അണിയുന്നു. തലയിൽ ചന്ദ്രക്കലയും ഉണ്ട്. ഈ കഥയാണു കേരളത്തിൽ ശിവരാത്രിയുമായി പ്രചാരത്തിലുള്ള ഐതിഹ്യം, ഇന്നും വിഷം തീണ്ടിയാൽ രാത്രി ഉണർന്നിരിക്കണമെന്നു വിഷവൈദ്യന്മാർ പറയുന്നു.

ശിവരാത്രിനാൾ ഉപവാസവ്രതമെടുത്തു രാത്രി ഉറക്കമിളച്ചു ശിവനെ ആരാധിക്കുകയാണു വേണ്ടത്. ശിവരാത്രി വ്രതം അനുഷ്ഠിച്ചാൽ സകല പാപങ്ങളിൽ നിന്നും മുക്തി നേടി ശിവലോകത്ത് എത്തുമെന്നാണു വിശ്വാസം.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com...

Phone : 9846033337

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.