Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവരാത്രി: ശിവപൂജയ്ക്ക് ഉത്തമദിനം...

x-default

വായുപുരാണത്തിൽ പറയുന്നതനുസരിച്ച്  മാഘ മാസത്തിന്റെ ഒടുവിൽ ഫാല്‍ഗുനമാസം ആരംഭിക്കുന്നതിനു മുന്‍പുള്ള കൃക്ഷ്ണപക്ഷത്തിലെ അര്‍ദ്ധരാത്രിയില്‍ ചതുര്‍ദ്ദശീ തിഥി വരുന്ന ദിനമാണു ശിവരാത്രി എന്നു പറയപ്പെടുന്നു   ശിവചതുര്‍ദ്ദശി എന്നും മഹാശിവരാത്രി അറിയപ്പെടുന്നു.

പാലാഴി മഥനവുമായ ബന്ധപ്പെട്ടാണ് മഹാശിവരാത്രി പരാമർശിക്കപ്പെടുന്നത് ,ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്ന് ഉയർന്ന്  വന്ന  ദിവ്യവും, അമൂല്യങ്ങളുമായ  വസ്തുക്കളും, അതോടൊപ്പം   അതിൽ ഏറ്റവും മാരകമായതും ഭൂമിയെ ഒന്നാകെ ഭസ്മീകരിക്കുവാൻ തക്ക ശേഷിയുള്ള ഉഗ്രവിഷമായ ഹലാ ഹല വിഷവും ഉയർന്നു വന്നുവത്രേ  ഭയചികിതരായി എന്ത് ചെയ്യണമെന്നറിയാതെ ദേവന്മാരും അസുരന്മാരും പകച്ച് നിന്നപ്പോൾ ലോക രക്ഷയെ കരുതി സാക്ഷാൽ  മഹാദേവൻ ഹലാഹല വിഷം പാനം ചെയ്തു, ഈ വിഷം ഭഗവാനെ ബാധിക്കാതിരികാൻ ആ രാത്രി എല്ലാവരും ഉറങ്ങാതെ വൃതം അനുഷ്ടിച്ചു പ്രാർത്ഥിച്ചു .ഈ സ്മരണ പുതുക്കിയാണ് ഭക്തർ ശിവരാത്രി വൃതം അനുഷ്ഠിക്കുന്നത് .അത് കൊണ്ട് തന്നെ ശ്രീപരമേശ്വരനെപൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമായാണ് മഹാശിവരാത്രി ദിനത്തെ കണക്കാക്കുന്നത്.

"ദേവദേവ മഹാദേവ നീലകണ്ഠ നമോസ്തുതേ
കര്‍തുമിച്ഛാമ്യഹം ദേവ ശിവരാത്രിവ്രതം തവ
തവ പ്രഭാവാദ്ദേവേശ നിര്‍വിഘ്‌നേന ഭവേദിതി
കാമാദ്യാഃ ശത്രവോ മാം വൈ പീഡാം കുര്‍വന്തു നൈവ ഹി "

അല്ലയോ ദേവദേവനായ മഹാദേവാ, നീലകണ്ഠാ, അവിടുത്തേയ്ക്ക് നമസ്‌ക്കാരം. അങ്ങയെ ആരാധിക്കാനായി ശിവരാത്രിവ്രതംഅനുഷ്ഠിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേവേശ്വരാ, അങ്ങയുടെ പ്രഭാവത്താല്‍ ഈ വ്രതം യാതൊരു വിഘ്‌നവും കൂടാതെപൂര്‍ണ്ണമാവട്ടെ. ഈ മഹാശിവരാത്രി ദിവസം ദിവസം കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്‌സര്യം, അസൂയ, ഡംഭ് തുടങ്ങിയവയെല്ലാം അകറ്റി നിര്‍ത്താന്‍ ഞങ്ങളെ സഹായിക്കണേ...

ലേഖകന്‍

S.JAYADEVAN

ASTROLOGER AND PLANETARY GEMOLOGIST

VEDIC ASTROLOGY CENTRE KANNUR- 670001

AGNI GEMS KANNUR,TRISSUR,DUBAI

PH:999 570 5555

sjayadevan@yahoo.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.