Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആട്ടിയോടിക്കണം, ദുഷ്ടരെ

ravan-sitha

മധുരമോഹനമായ വാക്കുകളിൽ വീഴാതെ പിടിച്ചുനിൽക്കാൻ കഴിയുക എന്നതാണു സ്ത്രീത്വത്തിന്റെ വിജയം. എത്ര പേർക്ക് അതിനു കഴിയും, അത്രയും നല്ലത്. ഏതായാലും, സീതയ്ക്ക് അതിനു കഴിഞ്ഞു.

രാമനിൽ നിന്നു തട്ടിക്കൊണ്ടുവന്ന സീതയെ രാവണൻ ലങ്കയിലെത്തിച്ച് അശോകവനികയിൽ ഇരുത്തിയിരിക്കുകയാണ്. എന്നിട്ടു സീതയുടെ മനസ്സു മാറ്റാൻ പതിനെട്ടടവും പയറ്റുന്നു രാവണൻ. സ്വന്തം ഭർത്താവായ രാമനെ മാത്രം ധ്യാനിച്ചുകൊണ്ടിരിക്കുന്ന സീത രാവണന്റെ വാക്കുകളെ പുച്ഛത്തോടെ തള്ളുകയാണ്. മാത്രമല്ല, ഇതിനു നീയനുഭവിക്കും എന്ന മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.

‘‘ദശവദന! സുദൃഢമനുചിതമിതു നിനയ്ക്ക നീ തൽഫലം നീതാനനുഭവിക്കും ദൃഢം ദശരഥജനിശിതശരദലിത വപുഷാ ഭവാൻ ദേഹം വിനാ യമലോകം പ്രവേശിക്കും’’

എന്നെ തട്ടിക്കൊണ്ടുപോന്നതിനു നീയനുഭവിക്കും. രാമന്റെ അമ്പേറ്റ് ദേഹം പിളർന്നു നീ മരിക്കും എന്നാണു സീത രാവണനോടു പറയുന്നത്. പാതിവ്രത്യത്തിൽ അടിയുറച്ച സീതയുടെ നിലപാടിന് ഇന്നു കൂടുതൽ പ്രസക്തിയുണ്ട്. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനക്കേസുകൾ പോലും സാക്ഷരകേരളത്തിലെ പൊലീസ്‍‌ സ്റ്റേഷനുകളിൽ കൂടിവരുന്നു എന്നതു രേഖകൾ വ്യക്തമാക്കുന്ന വർത്തമാനകാലയാഥാർഥ്യം. അതുകൊണ്ടുതന്നെ, മോഹനവാക്കുകളുമായി ദുഷ്ടചിന്തയോടെ വരുന്നവരെ നേരിടാൻ സീതയുടെ വാക്കുകൾ സ്ത്രീത്വത്തിന് ഇന്നും കരുത്താണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.