Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫലപ്രവചനത്തിനു സ്ഥിത്യാരൂഢം

astro-importance

സൗരയൂഥത്തിൽ ഭൂമി സൂര്യനെ ചുറ്റുന്നതോടൊപ്പം സ്വന്തം അച്ചുതണ്ടിലും കറങ്ങുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി ജ്യോതിശ്ശാസ്ത്രത്തിൽ ഉദയം, ആരൂഢം എന്ന പേരിൽ രണ്ടു ഗ്രഹനിലകൾ ഉണ്ട്. ദൈവജ്ഞനു ചുറ്റുമായി കിഴക്കു ദിക്കിൽ മേടം, ഇടവം, തെക്കുകിഴക്ക് മിഥുനം, തെക്ക് കർക്കടകം, ചിങ്ങം, തെക്കുപടിഞ്ഞാറ് കന്നി, പടിഞ്ഞാറ് തുലാം, വൃശ്ചികം, വടക്കുപടിഞ്ഞാറ് ധനു, വടക്ക്‌ മകരം, കുഭം, വടക്കുകിഴക്ക് മീനം എന്ന ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു.

ഈ ചക്രത്തിന്റെ പ്രതിരൂപമാണു ഗ്രഹനില എന്നു പറയാം. വാസ്തുശാസ്ത്ര പ്രകാരം വീടു വയ്ക്കാനുദ്ദേശിക്കുന്ന ഭൂമിയെ ഇതുപേലെ തിരിച്ചാണു വാസ്തു നിർ‌ണയിക്കുന്നത്. ദൈവജ്ഞനെ കേന്ദ്രമാക്കി ഒരാൾ ഏതു രാശിയിൽ നിന്നുകൊണ്ടു ചോദിക്കുന്നുവോ ആ രാശി മേടം തുടങ്ങി ഏതാണോ അതിനെ സ്ഥിത്യാരൂഢം എന്നു പറയുന്നു. ചോദ്യസമയത്തെ ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തി എല്ലാ ഫലങ്ങളും ഈ ആരൂഢം കൊണ്ടു പ്രവചിക്കുവാൻ ഉത്തമ ദൈവജ്ഞനു സാധിക്കും.

ലേഖകന്റെ വിലാസം :‌

അനിൽകുമാർ ആനിക്കാട്

ഫോൺ: 7559088865

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.