Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണം ഒന്നായാൽ ഗുണം പത്ത്

soul-mate-porutham

ജ്യോതിഷത്തിൽ വ്യക്തികളെ മൂന്നായി തരം തിരിച്ചിരിക്കുകയാണ്. ഈ ഓരോ വിഭാഗത്തെയും ഓരോ ഗണം എന്നാണു പറയുന്നത്. ദേവഗണം, അസുരഗണം, മനുഷ്യഗണം എന്നാണു മൂന്നു ഗണങ്ങളുടെ പേര്. ജന്മനക്ഷത്രത്തിന്റെ അടിസ്ഥാനത്തിലാണു വ്യക്തികളെ മൂന്നു ഗണമായി തിരിക്കുന്നത്. ആകെയുള്ള 27 നക്ഷത്രങ്ങളെയാണു മൂന്നു ഗണമായി തിരിക്കുന്നത്. അപ്പോൾ ഓരോ ഗണത്തിലും 9 നക്ഷത്രം വീതം ഉണ്ടാകും.

ഓണം മാൻ പുണർപൂയമത്തമനിഴം പൗഷ്ണാശ്വിനിസ്വാതയോ ദൈവം, മർത്യഗണം വിധീശഭരണീ പൂർവോത്തരാരാക്ഷസം...... എന്നാണു നക്ഷത്രങ്ങൾ ഏതു ഗണത്തിൽ പെടുന്നു എന്നറിയാനുള്ള മലയാളശ്ലോകം.

പൂരോത്രാദ്യങ്ങൾ മൂന്നാതിര ഭരണിയൂമാ രോഹിണീ മർത്യരേവം ചിത്രാ തൃക്കേട്ട മൂലം മകചതയമവിട്ടം കേട്ടയായില്യവും ശാഖം താൻ രാക്ഷസൻമാർ.... എന്നൊരു മലയാളം ശ്ലോകവുമുണ്ട്.

ഇതനുസരിച്ച്

അശ്വതി, മകയിരം, പുണർതം, പൂയം, അത്തം, ചോതി, അനിഴം,തിരുവോണം, രേവതി എന്നീ ഒൻപതു നക്ഷത്രങ്ങളാണു ദേവഗണത്തിൽ

രോഹിണി, തിരുവാതിര, ഭരണി, പൂരം, പൂരാടം, പൂരുരുട്ടാതി, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി എന്നീ ഒൻപതു നക്ഷത്രങ്ങൾ മനുഷ്യഗണത്തിലും

കാർത്തിക,ആയില്യം,മകം,ചിത്തിര,വിശാഖം,തൃക്കേട്ട,മൂലം,അവിട്ടം,ചതയം എന്നീ ഒൻപതു നക്ഷത്രങ്ങൾ അസുരഗണത്തിലും പെടുന്നു.

വിവാഹബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീപുരുഷന്മാർ ഇരുവരും ഒരേ ഗണത്തിൽ പെടുന്നവരായാൽ ഏറ്റവും നല്ലത്. ഇതിനാണു ഗണം ഒന്നായാൽ ഗുണം പത്ത് എന്നു പറയുന്നത്. ഒരേ ഗണത്തിൽ പെടുന്നവർ ഒരേ സ്വഭാവക്കാരായിരിക്കും എന്നാണു പറയുന്നത്. വ്യത്യസ്ത ഗണത്തിൽ പെടുന്നവരുടെ സ്വഭാവവും വ്യത്യസ്തമായിരിക്കും. അതു തന്നെ ദേവഗണത്തിൽ പെടുന്നവരും അസുരഗണത്തിൽ പെടുന്നവരും തമ്മിൽ വിവാഹം കഴിച്ചാൽ എന്നും കലഹമായിരിക്കുമത്രേ ഫലം. അസുരഗണത്തിൽ പെട്ട സ്്ത്രീയും മനുഷ്യഗണത്തിൽ പെട്ട പുരുഷനുമാണെങ്കിൽ തീരെ നന്നല്ല എന്നു ജ്യോതിഷഗ്രന്ഥങ്ങൾ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.