Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയിലും ‌‌‌പ്രേതബാധ, ഒഴിവാക്കാൻ പൂജ

കാസർകോട് കെഎസ്ആർടിസി ഡിപ്പോയിൽ അർധരാത്രി പൂജ നടത്തി. ബസ് അപകടങ്ങൾക്ക് കാരണമായ പ്രേതബാധ ഒഴിപ്പിക്കാനാണ് പൂജ നടത്തിയത്. കഴിഞ്ഞ 22 നായിരുന്നു സംഭവം. ഇരുപതിനായിരത്തോളം രൂപ ജീവനക്കാരും ട്രാൻസ്പോർട്ട് ഓഫിസറും പിരിവെടുത്താണ് പൂജ നടത്തിയത്.

ഡിപ്പോയിൽ നിന്നുള്ള ബസുകൾ അടിക്കടി അപകടത്തിനിടയായ സാഹചര്യത്തിലാണ് ഒരു കൂട്ടം ജീവനക്കാർ ജ്യോത്സനെ സമീപിച്ചത്. ഇപ്പോഴത്തെ ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലം വർഷങ്ങൾക്കു മുൻപ് സ്വകാര്യ വ്യക്തിയുടേതായിരുന്നു. ഇവിടെ പ്രേതബാധ ഉണ്ടെന്നും അതിനെ ആവാഹിച്ച് നശിപ്പിച്ചില്ലെങ്കിൽ വൻ അപകടം ഉണ്ടാകുമെന്നും ജ്യോത്സൻ മുന്നറിയിപ്പു നൽകി. ഇതു വിശ്വസിച്ചാണ് ട്രാൻസ്പോർട്ട് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൂജ നടത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.