Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിലന്തിയെ കൊന്നാൽ ദൗർഭാഗ്യം!

spider

‘നിങ്ങൾ ജീവിക്കാനും, മുന്നോട്ടു പോകാനും ആഗ്രഹിക്കുന്നു ണ്ടെങ്കിൽ ഒരു ചിലന്തിയെ ജീവിക്കാനനുവദിക്കുക.’ ചിലന്തികളെക്കുറിച്ചുളള ഒരു യൂറോപ്യൻ പഴമൊഴിയാണിത്.

ചിലന്തികളെ ഭാഗ്യചിഹ്നമായി കാണുന്നവരാണ് യൂറോപ്യൻമാർ. എന്നാൽ നമ്മളിൽ പലരും ചിലന്തിയെക്കണ്ടാലുടൻ അടിച്ചു കൊല്ലാൻ ചെരുപ്പൂരും. ചിലന്തി ദേഹത്തു വീഴുന്നത് നല്ലതാണെന്നും അത് സമ്പത്ത് കൊണ്ടുവരുമെന്നും യൂറോപ്യൻമാര്‍ വിശ്വസിക്കുന്നു. ഭാഗ്യം കൊണ്ടുവരുന്നവയാണെന്ന വിശ്വാസത്താൽ ഒരു കൂട്ടം ചിലന്തികൾക്ക് അവർ ‘പൈസ ചിലന്തി’ (Money spider) എന്നാണ് പേരു പോലും നൽകിയിരിക്കുന്നത്. ചിലന്തിയെ കൊല്ലുന്നവനെ ദൗർഭാഗ്യം പിടികൂടുമത്രേ. ചിലന്തിയെകാണുന്ന സമയത്തിനുപോലും ഇവിടെ അർത്ഥങ്ങളുണ്ട്. രാവിലെ ചിലന്തിയെകാണുന്നത് ദൗർഭാഗ്യമാണ്...കാരണം രാവിലെ ചിലന്തി വലനെയ്യുന്നത് കാണുന്നത് ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു. അതേസമയം ഉച്ചയ്ക്ക് ശേഷം ചിലന്തിയെ കണ്ടാൽ താമസിക്കാതെ തന്നെ ഒരു സമ്മാനം ലഭിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.

നൂറ്റാണ്ടുകളായി ചിലന്തിയെ ചുറ്റിപറ്റി പല രാജ്യത്തും പല വിശ്വാസങ്ങളാണ് നിലനിൽക്കുന്നത്. പുരാതന ചൈനയിൽ ചിലന്തിവലയിൽ നിന്ന് താഴെയ്ക്ക് വീഴുന്നത് കണ്ടാൽ ശുഭസൂചകമാണ്. അതുപോലെ തന്നെ വെള്ള ചിലന്തിയെ കണ്ടാൽ സമ്മാനം ലഭിക്കുമെന്നും വിശ്വസിച്ചിരുന്നു. സാമ്പത്തിക നില മെച്ചപ്പെടുന്നതിന്റെ സൂചനയായിട്ടാണ് കരുതിയത്. മണി സ്പൈഡർ ചുറ്റും നടക്കുന്നതു കണ്ടാൽ പുതുവസ്ത്രം ലഭിക്കുമെന്നും ചിലർ വിശ്വസിച്ചിരുന്നു.

പുരാതന റോമിലാകട്ടെ ചിലന്തികളെ കണ്ടാൽ ധനലാഭം ഉണ്ടാകുമെന്നും കരുതപ്പെടുന്നു. ഈ വിശ്വാസത്തിൽ ചിലന്തിയുടെ ചിത്രം രേഖപ്പെടുത്തിയ സ്വർണ്ണ വെള്ളി നാണയങ്ങൾ ഇവർ കൈയിൽ കരുതാറുമുണ്ട്. പണം നഷ്ടപ്പെടുന്നതിൽ നിന്നും തടയാനാണ് ഇങ്ങനെ ചെയ്യുന്നത്.

ചിലന്തിയുടെ സാമിപ്യം ധനം വർദ്ധിപ്പിക്കുമെന്ന് ഇന്നും ധാരാളംപേർ വിശ്വസിക്കുന്നുണ്ട്. നല്ല സാമ്പത്തിക സ്ഥിതി ലഭിക്കാൻ ആഭരണങ്ങളിൽ ചിലന്തി രൂപങ്ങൾ ധരിക്കുന്നവരും ധാരാളം...

ചിലന്തിയെ സ്വപ്നം കണ്ടാലോ...?

ചിലന്തിയെ സ്വപ്നം കാണുന്നത് നല്ല ലക്ഷണമാണ്. ജീവിതത്തിൽ പണവും സൗഭാഗ്യങ്ങളും വരുന്നതിന്റെ സൂചനയാണ്. പക്ഷെ സ്വപ്നത്തിൽ ചിലന്തി നിങ്ങളെ കടിച്ചാൽ പണം നഷ്ടപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. ഇനി വലനെയ്യുന്ന ചിലന്തിയെ കണ്ടാൽ ചതിയിൽ പെടാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.