Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനന്തപത്മനാഭന്റെ അനുഗ്രഹം

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ശ്രീപത്മനാഭസ്വാമി ക്ഷേത്രം

ജീവിതത്തിൽ തമാശയ്ക്കായിട്ടെങ്കിലും ഒരു നുണ (കള്ളം) പറയാത്തവർ ആരും ഉണ്ടാകില്ല. ഒരാളുടെ ജാതകത്തിൽ നുണ പറയാൻ പ്രചോദനം നൽകുന്ന ഗ്രഹസ്ഥിതികൾ ഏതെന്നു പരിശോധിക്കാം . ജാതകത്തിൽ വാക്കിന്റെ സ്ഥാനമായ രണ്ടാം ഭാവത്തിൽ ബുധനും ഗുളികനും ചേർന്നു നിന്നാൽ നുണയനോ നുണച്ചിയോ ആകാൻ സാധ്യതയുണ്ട്. കരിനാക്ക് ദോഷം, നാവിൽ ദോഷം എന്നിങ്ങനെയും പറയാം. ബുധൻ ആറാം ഭാവത്തിൽ നിന്നാൽ നുണ പറയുന്ന ശീലം ഉണ്ടാകും. സത്യം പറയുന്ന ശീലം കുറയും. ജാതകത്തിൽ ബുധനു പാപഗ്രഹങ്ങളായ രാഹു- കേതു- ശനി- ചൊവ്വ എന്നീ ഗ്രഹങ്ങളുടെ യോഗം വരുന്ന ജാതകനും നുണ പറയും.

രാഹു ബുധനോടു കൂടി 6-8-12-2 രാശികളിൽ നിന്നാലും നുണയൻ ആകും. മകരത്തിൽ സൂര്യൻ നിൽക്കുന്നവർക്കും കള്ളം പറയാൻ സാമർഥ്യം ഉണ്ടാകും. കുംഭം രാശിയിൽ ചൊവ്വ നില്‍ക്കുന്നവര്‍ക്കും നുണ പറയൽ ശീലമാണ് എന്നു പറയാം. മേടം, വ്യശ്ചികം രാശികളിൽ ബുധൻ നിൽക്കുന്നതും നുണയന്മാരെ സൃഷ്ടിക്കും.

ജാതകത്തിൽ കുജ-ബുധയോഗം നല്ല വാക്ക് സാമർഥ്യമുണ്ടാകും. .2-7-8-9-10-11 രാശികളിൽ ഇൗ യോഗം വരുന്നവർ വാക്ക് സാമർഥ്യം ആവശ്യമുള്ള ജോലികളിൽ, പ്രത്യേകിച്ചു വക്കീൽ പ്രവൃത്തി പോലുള്ള ജോലികളിൽ വിഖ്യാതരാകും. രണ്ടാം ഭാവത്തിലോ പത്താം ഭാവത്തിലോ കുജ-ബുധ യോഗം ഉള്ളവർ വക്കീൽ ജോലിയില്‍ അസാമാന്യ വിജയം വരിക്കും. എട്ടിൽ ബുധ- കുജ യോഗം ഉള്ളവർക്കു ഹീനകൃത്യങ്ങൾ ചെയ്യുന്നവർക്കു വേണ്ടി വാദിക്കുന്നതിലാകും താത്പര്യം.

പല പത്രപ്രവർത്തകരുടെയും ജാതകത്തിലും കുജ-ബുധ യോഗം കാണാം. ഗുളികൻ കൂടി ചേർന്നാൽ അപകടകരമായ വ്യാജവാർത്തകൾ ചമയ്ക്കും. നുണ കൊല്ലും എന്നാണു ചൊല്ല്.‌ എല്ലാ സത്യവും പറയണം എന്നില്ല. പറയുമ്പോൾ സത്യം പറയുക.

ലേഖകന്റെ വിലാസം:

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Thycaud P.O, Trivandrum-14

Phone : 0471-2324553, Mob : 9526480571, 9447251087

E-mail: jyothisgems@gmail.com

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ശ്രീപത്മനാഭസ്വാമി ക്ഷേത്രം
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.