Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രവനം- അശ്വതിക്കു കാഞ്ഞിരം

kanjiram

ജ്യോതിഷ നക്ഷത്രമാലയിലെ ഓരോരുത്തരും തന്റെ ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട ഒരു വൃക്ഷം നട്ടുപിടിപ്പിച്ചു പരിപാലിച്ചു വളർത്തിയാൽ പ്രത്യുപകാരമായി വൃക്ഷം ആ വ്യക്തിക്ക് ആരോഗ്യവും സമ്പത്തും സന്തുഷ്ടിയും ഐശ്വര്യവും സമ്മാനിക്കും. അതുവഴി ലക്ഷക്കണക്കിന് ഔഷധവൃക്ഷങ്ങൾ നമ്മുടെ നാട്ടിൽ വേരുറപ്പിക്കും. ഭൂമിക്ക് ഒരുപാടു കുടകളുയരും. ഇങ്ങനെ ഓരോ നക്ഷത്രക്കാർക്കും പറ്റിയ മരങ്ങൾ ഏതെന്നും ആ മരങ്ങൾ എങ്ങനെ നടണമെന്നും അതിന്റെ ഔഷധമൂല്യം എന്തെന്നും അറിയാം.

അശ്വതിക്കു കാഞ്ഞിരം

കാഞ്ഞിരമാണ് അശ്വതിയിൽ ജനിച്ചവരുടെ നക്ഷത്രമരം. കാഞ്ഞിരത്തിന്റെ ഇലയും കായും തടിയുടെയും വേരിന്റെയും തൊലിയും ഔഷധങ്ങളിൽ ഉപയോഗിക്കുന്നു. നാഡീസംബന്ധമായ രോഗങ്ങൾക്കും പ്രമേഹം, വാതരോഗങ്ങൾ, മൂത്രാശയക്കല്ല്, സന്ധിവേദന, ഉറക്കമില്ലായ്മ, പക്ഷവാതം, ഹൃദ്രോഗം, കുടലിൽ വളരുന്ന പല ജീവികൾ വരുത്തുന്ന അസ്വസ്ഥതകൾ, ലൈംഗികശേഷിക്കുറവ്, ചുഴലിദീനം, പൈൽസ് തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കു ശമനം നൽകുന്ന ആയുർവേദ ഔഷധങ്ങളിൽ കാഞ്ഞിരം മുഖ്യ ഘടകമാണ്.

നക്ഷത്രവന വൃക്ഷത്തൈകൾക്കു വനംവകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ സമീപിക്കുക.

Nakshathra vanam Phonenumber
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.