Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലുക തന്നെ വേണം, താടകമാരെ...

Thadaka

ബാലകന്മാരായ രാമനെയും ലക്ഷ്മണനെയും ദശരഥന്റെ അനുമതിയോടെ യാഗരക്ഷയ്ക്കായി കൂട്ടിക്കൊണ്ടുപോകുകയാണു വിശ്വാമിത്ര മഹർഷി. നടന്നുനടന്നു വിജനമായ കാട്ടിലെത്തി. വിശ്വാമിത്രൻ രാമനു മുന്നറിയിപ്പു നൽകുകയാണ്:

‘‘കാടിതു കണ്ടായോ നീ? കാമരൂപിണിയായ താടക ഭയങ്കരി വാണീടും ദേശമല്ലോ അവളെപ്പേടിച്ചാരും നേർ‌വഴി നടപ്പീല...’’ കാമരൂപിണിയാണു താടക. എന്തു വേഷവും കെട്ടാൻ മടിയില്ലാത്തവൾ. ഇതുവഴി വരുന്നവരെ മുഴുവൻ അവൾ ഇരയാക്കും. കരുതിയിരിക്കണം എന്നാണു വിശ്വാമിത്രന്റെ മുന്നറിയിപ്പ്.

എന്തു വേഷവും കെട്ടാൻ മടിയില്ലാത്ത താടകമാർ ത്രേതായുഗത്തിൽ മാത്രമല്ല, ഇന്നുമുണ്ട്. മാന്യന്മാരെപ്പോലും വീഴ്ത്തി തന്റെ കാമപൂർത്തിക്ക്‌ ഇരയാക്കും. ‘‘കൊല്ലണമിവളെ നീ വല്ല ജാതിയുമതി– നില്ലൊരു ദോഷം...’’ എന്നു കൂടി പറയുന്നു മഹർഷി.

നേർവഴിക്കു പോകുന്നവനെ വഴി തെറ്റിക്കാൻ വരുന്ന താടകമാരെ കൊല്ലുക തന്നെ വേണം. അതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണു രാമകഥ നമ്മോടു പറയുന്നത്.

താടകമാരിൽ ഭ്രമിച്ചു പിന്നാലെ പോയാൽ മാന്യന്മാർക്കു പോലും നഷ്ടപ്പെടുക സ്വന്തം അസ്തിത്വം തന്നെയായിരിക്കും എന്ന് ഓർമപ്പെടുത്തുകയാണു ഇതിഹാസത്തിന്റെ ഈരടികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.