Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗ്രഹസാഫല്യത്തിന് ഹനുമാനോട് പ്രാർത്ഥിക്കാം

Thanumalayan Temple Suchindram Thanumalayan Temple Suchindram, Kanyakumari, Tamil Nadu, India

ശുചീന്ദ്രനാഥ ക്ഷേത്രത്തിലെ ഹനുമാനോട് പ്രാർഥിച്ചാൽ ആഗ്രഹങ്ങൾ നടക്കും എന്നാണ് വിശ്വാസം. പതിനെട്ട് അടി ഉയരമുള്ള ഹനുമാൻ അപൂർവ കാഴ്ചയാണ്.ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ചു തരുന്ന ഹനുമാൻ പ്രതിഷ്ഠയും ക്ഷേത്രത്തിന്റെ സവിശേഷതയാണ്. ശുചീന്ദ്രനാഥനെ വിവാഹം കഴിക്കാനായി കാത്തിരുന്ന ദേവിയാണ് കന്യാകുമാരി ദേവി. ശുചീന്ദ്രം ക്ഷേത്രം ഇന്ന് കന്യാകുമാരി ജില്ലയിലാണ് ബ്രഹ്മ വിഷ്ണു മഹേശ്വരൻമാർ കുടി കൊള്ളുന്ന ശിവലിംഗമാണിവിടത്തെ പ്രധാന പ്രതിഷ്ഠ. 

സപ്ത സ്വരങ്ങൾ പുറപ്പെടുവിക്കുന്ന തൂണുകളും ഇവിടത്തെ പ്രത്യേകതയാണ്. ഏഴു തൂണുകളിൽ തട്ടിയാൽ ഏഴു സ്വരങ്ങളും കേൾക്കാൻ കഴിയും. കള്ളന്മാരെ കൊണ്ട് തിളച്ച നെയ്യിൽ കൈമുക്കി സത്യം ചെയ്യിക്കുന്ന ഒരു രീതി തിരുവിതാംകൂർ ഭരണ കാലത്തായിരുന്നു. പിന്നീട് രാജഭരണകാലത്ത് തന്നെ അത് നിർത്തലാക്കി. 

പതിമൂന്ന് അടി ഉയരമുള്ള നന്ദി പ്രതിമ കടയിൽ നിന്നും ലഭിക്കുന്ന ശംഖ് പൊടിച്ച് പശയും ചേർത്ത് നിർമ്മിച്ചതാണ്. അതിനാൽ തന്നെ ഇത് ഒരു വെളുത്ത പ്രതിമയാണ്.

ക്ഷേത്രഗോപുരം 134 അടി ഉയരമുള്ളതാണ്. തമിഴ് നാട്ടിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കന്യാകുമാരിയിൽ നിന്നും പതിനൊന്ന് കിലോമീറ്റർ ദൂരത്താണ് ഈ ക്ഷേത്രം. നാഗർകോവിലിൽ നിന്നും ഏതാണ്ട് ഏഴ് കിലോമീറ്റർ ആണ് ദൂരം. ഇന്ദ്രൻ പാപമോചനം ലഭിച്ച് ശുചിയായ സ്ഥലമായതിനാലാണ് ശുചീന്ദ്രം എന്ന പേര് വന്നത് എന്നാണ് ഐതീഹ്യം. നിത്യവും രാത്രി പൂജയ്ക്ക് ദേവേന്ദ്രൻ ഇവിടെ സന്ദർശിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

രണ്ട് ഉത്സവങ്ങളാണ് പ്രധാനമായും ആഘോഷിക്കുന്നത്. മാർകഴി (ഡിസംബർ/ജനുവരി) യിൽ വരുന്നതും ചിത്തിര (ഏപ്രിൽ/ മെയ്) യിൽ വരുന്നതുമാണ്.

രാവിലെ നാലിന് നട തുറന്നാൽ പന്ത്രണ്ടിന് ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്നു. വൈകിട്ട്  അഞ്ചിന് വീണ്ടും തുറന്ന് രാത്രി ഏഴിന് അത്താഴ പൂജയോടെ നട അടയ്ക്കും. 

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh, Rama Nivas, Poovathum parambil

Near ESI Dispensary, Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: