Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുദർശന ഹോമം എന്ത്?

sudarshana-homam

ഹൈന്ദവ ആചാരപ്രകാരം സ്ഥല, ദൃഷ്ടി, പ്രേതബാധ, ശത്രുമാരണങ്ങൾ എന്നിവ ഒഴിപ്പിച്ചു സ്ഥലത്ത് ഐശ്വര്യം നൽകുന്ന പൂജയാണു സുദർശന ഹോമം. വിഷ്ണുദേവ സങ്കൽ‌പത്തിൽ അധിഷ്ഠിതമാണിത്. സുദർശനമന്ത്രം ആയിരം, പതിനായിരം തവണകൾ വീതം ആവർത്തിക്കും. സുദർശനചക്രത്തിന്റെ കളം വരച്ച് അതിൽ ഹോമകുണ്ഡം തീർത്താണു പൂജ നടത്തുന്നത്. ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ച് എള്ളും പൂവും നവധാന്യങ്ങളും മറ്റു പൂജാവിധിപ്രകാരമുള്ള വസ്തുക്കളും സമർപ്പിക്കും. രണ്ടു മുതൽ മൂന്നു വരെ മണിക്കൂർ നീണ്ടുനിൽക്കുന്ന ഹോമത്തിനൊടുവിൽ കളത്തിനു പുറത്തായി കുമ്പളങ്ങ മുറിച്ച് ഗുരുതി തർപ്പണം ചെയ്യും. തുടർന്ന് ആവാഹിച്ച ശക്തികളെ വെള്ളത്തിൽ ഒഴുക്കിക്കളയുന്നതോടെ പൂജ അവസാനിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.