Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുക്ര പ്രീതിക്ക് വെളളിയാഴ്ച വ്രതം

astro-sukra-dasa ശുക്രപീതിക്ക് വെളുത്ത പൂക്കൾ ധരിക്കുക.

ശുക്രൻ അനുകൂല ഭാവത്തിൽ നിന്നാൽ ശുക്രദശാ കാലത്ത് ധനലാഭം. വസ്ത്രാഭരണാദിലാഭം, ബഹുജനസമ്മതി, ശയനസുഖം, തൊഴിലിൽ ഉന്നതി, വാഹന ലാഭം, സുന്ദരികളുമായി അടുപ്പം, പ്രണയം, വിവാഹം ഫലം. മകയിരം, ചിത്തിര, അവിട്ടം, പുണർതം, വിശാഖം, പൂരുരുട്ടാതി, ആയില്യം, കേട്ട, രേവതി നക്ഷത്രക്കാർക്ക് ശുക്രദശാകാലം അനിഷ്ട ഫലങ്ങൾ നൽകാം. ഇവർ വിധി പ്രകാരം പരിഹാരങ്ങൾ ചെയ്യണം.

ജീവിതരീതി : വാക്കും പ്രവൃത്തിയും പരമാവധി മയത്തിൽ ആവുന്നതാണ് നല്ലത്. കലാഭിരുചിയുളളവർ ഈ ദശാകാലത്തിൽ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കരുത്. സംഗീതം കേൾക്കുന്നത് ശുക്രപ്രീതികരമാണ്. നിത്യേന അലക്കിതേച്ച വസ്ത്രം ധരിക്കുക. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. കീറിയതും പഴകിയതുമായ വസ്ത്രങ്ങൾ ഉപയോഗിക്കരുത്.

പൂജകൾ : ശുക്രന്റെ അധിദേവത മഹാലക്ഷ്മിയാണ്. ശുക്ര പ്രീതിക്ക് വെളളിയാഴ്ചയാണ് വ്രതമെടുക്കേണ്ടത്. അന്നേ ദിവസം മഹാലക്ഷ്മീ ക്ഷേത്രത്തിലോ  അന്ന‌പൂർണേശ്വരി ക്ഷേത്രത്തിലോ ദർശനം നടത്തുക. യക്ഷിയേയും ഭജിക്കാം.

വസ്ത്രധാരണം: ശുക്രദശാകാലത്ത് വസ്ത്രങ്ങൾ കളർഫുൾ ആവാം. കടും നിറങ്ങൾ പക്ഷേ, ഒഴിവാ ക്കണം. നേർത്ത മഴവിൽ നിറങ്ങളും വെളുപ്പും ഉപയോഗിക്കാം.

പുഷ്പധാരണം: ശുക്രപീതിക്ക് വെളുത്ത പൂക്കൾ ധരിക്കുക.

വിവരങ്ങൾക്കു കടപ്പാട് : ഡോ. കെ. ബാലകൃഷ്ണ വാരിയർ

(റിട്ട. പ്രഫസർ ഓഫ് ഫിസിക്സ്)

അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം പ്രസി‍ഡന്റ്

Your Rating: