Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഘ്നങ്ങൾ മാറാൻ സുന്ദരകാണ്ഡ പാരായണം

രാമായണം

രാമായണത്തിലെ ഭാഗങ്ങളിൽ ഏറ്റവും പാരായണ മാഹാത്മ്യം സുന്ദരകാണ്ഡത്തിനാണെന്നാണ് വിശ്വാസം. അലട്ടുന്ന സങ്കടങ്ങളിൽ നിന്നുള്ള മോചനം, കാര്യതടസ്സം ഇവ ഒഴിവാകാനും  ഐശ്വര്യം വർധിക്കാനും ദാമ്പത്യ ഐക്യം ഭദ്രമായി നിലനിൽക്കാനും  സുന്ദരകാണ്ഡപാരായണം ഉത്തമമെന്നു കരുതുന്നു. ഇതിൽ തന്നെ സീതാദേവി ഹനുമാന് ചൂഡാമണി നൽകുന്ന ഭാഗത്തിന് അതീവ മാഹാത്മ്യം കൽപ്പിക്കപ്പെ‍ടുന്നു. സുന്ദരകാണ്ഡം ഹനുമദ് ഉപാസന കൂടിയായതു കൊണ്ട് ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്. സുന്ദരകാണ്ഡം പാരായണം ചെയ്യുന്ന ദിവസങ്ങളിൽ ബ്രഹ്മചര്യം, സസ്യാഹാരം ഇവ പുലർത്താൻ ശ്രദ്ധിക്കുക.

Your Rating: