Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ

bride-groom

വിവാഹം നിശ്ചയിക്കുന്ന നാൾ തൊട്ടു വധൂവരന്മാരും കുടുംബങ്ങളും പിന്തുടരുന്ന വിശ്വാസങ്ങൾ ഒട്ടേറെയാണ്. വിവാഹനിശ്ചയം മുതൽ താലി ചാർത്തുന്നതു വരെയുള്ള സമയം വധൂവരന്മാർക്ക് അപകടസാധ്യതകളേറെയാണ് എന്നാണു ചിലരുടെ വിശ്വാസം. വിവാഹം അടുത്ത നാളുകളിൽ വധു വീടിനു പുറത്തിറങ്ങരുതെന്നു വരെ പോകുന്നു ചില വിശ്വാസങ്ങൾ. ഇവ മാത്രമല്ല വിവാഹവുമായി ബന്ധപ്പെട്ടു മറ്റനേകം അന്ധവിശ്വാസങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ പ്രചാരത്തിലുണ്ട്. അവയിൽ ചിലത് ഇതാ...

boiling-milk

1) പാലു തിളച്ചാൽ...

വിവാഹം അടുത്ത ദിനങ്ങളിലോ വിവാഹത്തിനു ശേഷം തൊട്ടടുത്ത ദിനത്തിലോ വീടുകളിൽ പാലു തിളച്ചു തൂവരുതെന്നാണ് ഒരു വിശ്വാസം. അങ്ങനെ സംഭവിച്ചാൽ അതു വരാനിരിക്കുന്ന ഏതോ അനർ‌ഥത്തിന്റെ ലക്ഷണമാണത്രേ. വിവാഹജീവിതത്തിൽ ആപത്തുകൾ നിറയാനിടയുണ്ടെന്ന സൂചനയാണിതെന്നും വിശ്വാസമുണ്ട്.

dress

2) വിവാഹവസ്ത്രം ഒരുക്കുന്നത്...

വരനോ വധുവോ തങ്ങളുടെ ക്രിയാത്മകമായ കഴിവുകളുപയോഗിച്ചു വിവാഹവസ്ത്രം അലങ്കരിക്കരുതെന്നാണു മറ്റൊരു വിശ്വാസം. സ്വന്തമായി വിവാഹവസ്ത്രം തയാറാക്കുന്നതു മുന്നോട്ടുള്ള ജീവിതത്തില്‍ പങ്കാളിക്കു ദൗർഭാഗ്യങ്ങൾ സമ്മാനിക്കുമെന്നാണു വാദം.

3) വസ്ത്രം കൈമാറ്റം ചെയ്താൽ...

വിവാഹം അടുത്ത നാളുകളിൽ വരനോ വധുവോ തങ്ങളുടെ വസ്ത്രം മറ്റൊരാൾ‌ക്കു കൊടുക്കരുതെന്നും വിശ്വാസമുണ്ട്. വസ്ത്രം കൈമാറ്റം ചെയ്യുന്നതീലൂടെ ഐശ്വര്യം നഷ്ടപ്പെട്ടുപോകുമെന്നും വസ്ത്രം വാങ്ങുന്നയാൾ‌ക്കു ഭാഗ്യങ്ങള്‍ കൈമാറുന്നതിനു തുല്യമാണിത് എന്നുമാണു കരുതുന്നത്.

rainbow

4) വിവാഹദിനത്തിലെ ശകുനം

വിവാഹദിനത്തിൽ വരനോ വധുവോ കാണുന്ന ശകുനങ്ങള്‍ സംബന്ധിച്ചും ചില വിശ്വാസങ്ങൾ നിലവിലുണ്ട്. കരിംപൂച്ചയെ കാണുന്നതും മഴവില്ലു കാണുന്നതും ശുഭ സൂചനകളായാണു കരുതുന്നത്. അതേസമയം ശ്മശാനം കാണുന്നതും പല്ലിയെ കാണുന്നതും അശുഭമാണെന്നാണു പലരും കരുതുന്നത്.

rain

5) മഴ പെയ്യട്ടെ...

വിവാഹദിനം മഴ പെയ്താൽ പലർക്കും അത് അത്ര സന്തോഷമുള്ള കാര്യമാവില്ല. എന്നാൽ ഇതു ജീവിതം ശുഭകരമാകും എന്ന സൂചനയാണു നൽകുന്നത് എന്നാണു വിശ്വാസം. ദാമ്പത്യബന്ധം സുദൃഢമാകുന്നതിനും സന്താനസൗഭാഗ്യത്തിനും വധൂവരന്മാർ‌ക്കു യോഗമുണ്ടെന്ന സൂചനയുമായാണു വിവാഹദിനത്തിൽ മഴ എത്തുന്നതത്രേ.

nirapara

6) അരിയും നെല്ലും വർഷിക്കുന്നത്...

താലി ചാർത്തുന്ന സമയത്തു ബന്ധുമിത്രാദികൾ വധുവരന്മാർക്കു മേൽ അരിയും നെല്ലും വർഷിക്കുന്നതു മിക്കയിടങ്ങളിലുമുള്ള ആചാരമാണ്. ഇതിനു പിന്നിലുമുണ്ടൊരു വിശ്വാസം. സമ്പൽ സമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാകാനുള്ള അനുഗ്രഹമെന്നോണമാണ് അരിയും നെല്ലും വർഷിക്കുന്നത്. ദുഷ്ടശക്തികളിൽ നിന്നു നവദമ്പതികളെ രക്ഷിക്കുന്നതിനും ഇതു സഹായിക്കുമെന്നു വിശ്വാസമുണ്ട്.

candle

7) മെഴുകുതിരി കത്തിക്കരുത്...

വിവാഹവേദി അലങ്കരിക്കുന്നതിനും മോടി കൂട്ടുന്നതിനുമായി മെഴുകുതിരികൾ ഉപയോഗിക്കരുതെന്നും ചിലർ കരുതുന്നു. ദുഷ്ടശക്തികളും ദൗർഭാഗ്യങ്ങളും സമീപസ്ഥരാണ് എന്ന സൂചനയാണത്രേ ഇതു നൽകുന്നത്.

Your Rating: