Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണത്തിന്റെ ഐതിഹ്യം പ്രതീകാത്മകം

onam-meaning

ഓണത്തിന്റെ ഐതിഹ്യം പ്രതീകാത്മകമാണെന്നു ദാർശനികർ പറയുന്നു. കയ്‌പുള്ള മരുന്നിനൊപ്പം കുട്ടിക്കു പഞ്ചസാര നൽകുന്നതു പതിവാണല്ലോ. അതുപോലെ, മനസ്സ‌ിലാക്കാൻ വിഷമമുള്ള ആശയങ്ങൾ ലളിതമാക്കി, പറയാൻ മധുരമുള്ള ഒരു കഥ കൂടി ചേർക്കുകയാണു പഴമക്കാർ ചെയ്‌തിരുന്നതത്രേ.

മണ്ണും ആകാശവും ഈരേഴു പതിനാലു ലോകവും തന്റെ രണ്ടു കാലടികൾക്കുള്ളിൽ ഒതുങ്ങുന്നതാണ് എന്നു ഭക്‌തനു ദർശനം നൽകിയ വാമനൻ. ആ മഹിമയ്‌ക്കുമുന്നിൽ താൻ എത്ര നിസാരൻ എന്ന തിരിച്ചറിവ്. ചിന്തയും മനസ്സും ബുദ്ധിയും വികാരവിചാരങ്ങളുംകൊണ്ടു താൻ ആഗ്രഹിച്ച, താൻ കീഴ്‌പ്പെടുത്തിയ അധികാരം എത്ര നിസ്സാരമാണെന്ന തിരിച്ചറിവ്. ആ ബോധോദയമാണു ശിഷ്യനിൽ ഉണർന്നത്. അവസാനത്തെ പാദം അഹം എന്ന തന്റെ ഭാവത്തിനു മുകളിൽ ആവണമെന്ന് ആഗ്രഹിക്കുന്ന ഭക്‌തൻ.

അഹങ്കാരങ്ങൾ വെടിഞ്ഞ്, സ്‌ഥാനമാനങ്ങൾ നിസാരമെന്നു കരുതി തള്ളിക്കളഞ്ഞു സ്വയം ബലി നൽകിയ മഹാനുഭാവൻ. ഇതിലും മഹത്തായ ബലി മറ്റൊന്നില്ലെന്നു കാലം തെളിയിക്കുമെന്ന് ഈശ്വരന്റെ വരപ്രസാദം. മന്വന്തരങ്ങൾക്ക് ഇപ്പുറവും ഓരോ വർഷം മഹാബലിയുടെ ഓർമ പുതുക്കി പ്രജകൾ ഓണം ആഘോഷിക്കുന്നു.

വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ മാവേലി ഓണക്കാലത്തു ഭൂമിയിൽ വന്നു പോകുന്നത്, ഭൂമിയിൽ ആഴ്‌ന്നു കിടന്നു വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവൽക്കരണമാണെന്ന് ഒരു അഭിപ്രായമുണ്ട്. കൃഷിസ്ഥലത്തു നിന്നുതന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാണു ചതുഷ്കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കരയപ്പന്റെ രൂപം എന്നതു സസ്യദേവതാരാധനയുമായി ബന്ധപ്പെട്ടാണത്രെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.