Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാടിനു ജാതകവശാൽ കഷ്ടകാലം

tamilnadu

മുണ്ടേൻ ജ്യോതിഷ (രാഷ്ട്രത്തിന്റെ ജ്യോതിഷം) പ്രകാരം സൂര്യൻ തമിഴ്നാടിനെ പ്രതിനിധീകരിക്കുന്നു. ചിങ്ങം രാശിക്കാരിയായ ജയലളിത മകം നക്ഷത്രം. അത്തം, ചിത്തിര നക്ഷത്രം തമിഴ്നാടിനെ സൂചിപ്പിക്കുന്നു. ഈ നക്ഷത്രത്തിൽ ഗുരു സഞ്ചരിക്കുന്നതാണ് തമിഴ്നാട്ടിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം. 

കന്നി രാശി സ്ത്രീരാശിയാണ്. ശശികലയെന്നതിന്റെ അർഥം ചന്ദ്രക്കലയെന്നാണ്. ചിങ്ങം രാശിയിൽ രാഹു മകത്തിൽ സഞ്ചരിക്കുകയും ശനി ദൃഷ്ടി ചെയ്യുകയും ചെയ്തപ്പോഴാണു ജയലളിതയ്ക്ക് അസുഖം ബാധിച്ചത്. 

ജയലളിതയുടെ ജാതകപ്രകാരം അഷ്ടമാധിപനായ ഗുരുദശയിൽ ശനി അപഹാരത്തിൽ ഡിസംബറിൽ അവർക്ക് മരണം സംഭവിച്ചു. 2015 മേയ് 23 ന് ജയലളിത അധികാരത്തിൽ കയറിയ സമയത്തെ ഗ്രഹനില പ്രകാരവും അവർക്ക് മരണം നടക്കേണ്ട സമയമായിരുന്നു ഇത്.

തമിഴ്നാടിന്റെ ജാതകത്തിൽ മുഖ്യമന്ത്രിയെ നോക്കേണ്ടത് സൂര്യൻ നക്ഷത്രാധിപനായാണ്,  ആയില്യം നക്ഷത്രത്തിൽ സൂര്യൻ നിൽക്കുന്നു. സൂര്യനും ഉപാധിപൻ ശനിയും. സൂര്യൻ ആയില്യം നാലാംപാദത്തിൽ രണ്ടാം ഭാവാധിപനും മാരകാധിപനുമായി ആയില്യം നാലാംപാദത്തിൽ ബുധന്റെ നക്ഷത്രത്തിൽ മകരാധിപനായ ശനിയുടെ ഉപാധിപൻ ഗമനാവസ്ഥയിൽ നിൽക്കുന്നു.

തമിഴ്നാടിന്റെ ചന്ദ്രദശ നടക്കുമ്പോഴാണു ജയലളിതയ്ക്ക് അസുഖം വരുന്നതും മരണം സംഭവിച്ചതും (സെപ്റ്റംബർ– ഡിസംബർ) 2025 വരെ തമിഴ്നാടിനു ചന്ദ്രദശയാണ്. തമിഴ്നാടിന്റെ ചന്ദ്രദശയിൽ ശുക്രന്റെ ഗുപ്തിയിൽ ജയലളിതയ്ക്കു മരണം സംഭവിച്ചു.

ചന്ദ്രദശയിൽ രാഹുഗുപ്തിയിൽ രാഹുവിന്റെ ചിത്രം നടക്കുന്നതിനാൽ 09–02–2017 മുതൽ 01–05–2017 വരെയുള്ള സമയം തമിഴ്നാട്ടിൽ എന്തും സംഭവിക്കാം.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

(Phone Number- 9497009188)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.