Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പല്ലിന് ഇടവന്നാൽ മനോദു:ഖം

astro-27061

മുല്ലമൊട്ടു പോലുള്ള പല്ലുകൾ മുഖത്തിന് അഴകാണ്. ചിലരുടെ മുൻവശത്തെ പല്ലുകൾക്ക് ഇടയകലം കൂടുതലായിരിക്കും. മുകളിലത്തെ വരിയിലെ പല്ലുകൾക്ക് ഇടയകലം കൂടുതലുള്ളവർക്ക് ദു:ഖം കൂടും,മിക്കപ്പോഴും നിരാശയിലൂടെ കടന്നു പോകേണ്ടി വരും. പൊതുവേ ദു:ഖം ഉള്ളിലൊതുക്കി കഴിയുന്നവരായിരിക്കും ഇവർ. സാമ്പത്തിക പ്രശ്നങ്ങളും ഇവരെ അലട്ടും. 

നിരതെറ്റി നിൽക്കുന്ന പല്ലുകൾ ഉള്ളവർ ജീവിതത്തിൽ ചില മേഖലകളിൽ മാത്രം ശോഭിക്കും,വിചാരിച്ച അംഗികാരം കിട്ടണമെന്നില്ല. 

ഒരു പല്ല് മാത്രം നിരതെറ്റി നിന്നാൽ ഭാഗ്യ അനുഭവങ്ങൾ ചില അവസരങ്ങളിൽ തുണയ്ക്കും. 

മുറിഞ്ഞ പല്ല്, കേടായ പല്ല് ഇതൊക്കെ വരാൻ പോകുന്ന ദുരിത ജീവിതത്തിന്റെ സൂചനകളായും ചിലർ കരുതാറുണ്ട്. നിരയൊത്ത വെളുത്തപല്ലുകൾ ഐശ്വര്യപ്രദമാണ്, എന്നാൽ അവസരങ്ങൾക്കൊത്ത് പലപ്പോഴും  ഉയരാൻ ഇവർക്ക് സാധിക്കാറില്ല. 

Your Rating: