Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോത്സ്യനെ പരീക്ഷിക്കാൻ ഇറങ്ങിയാൽ...

ജ്യോതിഷം

ചിലർ ചില പരീക്ഷകളുമായി വരും. മരിച്ചയാളുടെ ജാതകവുമായി ഒരാൾ വന്നിരുന്നു. പേര് വിളിച്ചപ്പോൾ തന്നെ ഉളളിൽ തോന്നി. ഇത് നോക്കേണ്ടതില്ല. നോക്കുന്നില്ല എന്നു പറഞ്ഞപ്പോൾ പരീക്ഷിക്കാൻ വന്നതാണെന്നു പറഞ്ഞു. അത് കാര്യമാക്കേണ്ട എന്ന് ആശ്വസിപ്പിച്ചു മടക്കി അയച്ചു. 

പൊരുത്തം നോക്കാൻ ചിലപ്പോൾ ചെറുപ്രായക്കാർ വരും. അവരുടെ മട്ട് കാണുമ്പോൾ തന്നെ കാര്യം അറിയാം. നിങ്ങളുടെ വിവാഹം തീരുമാനിച്ചുവോ ? എന്ന് അവരോട് ചോദിക്കും. അതിനു മറുപടി പറയാതെ അവർ മിണ്ടാതിരിക്കും. അപ്പോൾ അവരോട് പറയും. ‘ഗ്രഹങ്ങൾക്കും  ദശാകാലങ്ങൾക്കും ഒക്കെ മേലെയാണ് ഈശ്വരാർപ്പിതമായ കർമം. ഈശ്വര തുല്യരാണ് രക്ഷിതാക്കൾ. അവരുടെ അനുഗ്രഹത്തോടെയാണ് ഈ കർമത്തിന് തുനിയുന്നതെങ്കിൽ ഈശ്വരാർപ്പിതമായി മുന്നോട്ട് പോകാം.’ ഇങ്ങനെ പറഞ്ഞ് പൊരുത്തം നോക്കാതെ ആളുകളെ അയച്ചിട്ടുണ്ട്. കാലാനുസൃതമായി സയുക്തികം പ്രയോഗിക്കേണ്ടതാണ് ശാസ്ത്രം. കാലത്തിന്റെ മാറ്റം പരിഗണിക്കേണ്ടത് തന്നെ.

മുമ്പ് വിവാഹമുഹൂർത്തം നോക്കുന്നതു പോലെ തന്നെ പ്രധാനമായിരുന്നു സേക മൂഹൂര്‍ത്തം. അതായത് ആദ്യ സംഗമത്തിനുളള മുഹൂർത്തം. വിവാഹത്തിനു നാലാം ദിവസമാണ് ഇത്. പണ്ട് അത് ആവശ്യമായിരുന്നു. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ട് ചെന്നാൽ അവൾ ആ അന്തരീക്ഷവുമായി പരിചയപ്പെടാനുളള സമയം കൊടുക്കൽ കൂടിയാണത്. പണ്ട് ഈ വാട്സ് ആപ് ഒന്നും ഇല്ലല്ലോ.‌

ഇന്നാണെങ്കിൽ കൂടി ഒരു സ്ത്രീ പുതിയ കുടുംബ സാഹചര്യത്തിലേക്ക് ചേരുന്നതു പോലെ എളുപ്പത്തിൽ ഒരു പുരുഷനു സാധിക്കുമെന്ന് കരുതാൻ വയ്യ.

പൊരുത്തങ്ങളെല്ലാം ഉത്തമമായിരിക്കുമ്പോഴും ദാമ്പത്യത്തിൽ വിയോഗം വർധിക്കുന്നു. ചിന്തിച്ചു നോക്കുമ്പോൾ ചൊവ്വാദോഷത്തേക്കാൾ വലിയ ബുദ്ധിമുട്ട് വിവേചന ബുദ്ധിയുടെ കുറവാണ്.

സ്ത്രീയുടെ വിദ്യയെയും തൊഴിലിനെയും കഴിവിനെയും മാനിക്കാൻ തയാറാവുന്ന ഭർത്താവ് ഉണ്ടാവണം. തന്റെ ശമ്പളമില്ലെങ്കിലും ഞാൻ ജീവിച്ചോളാം എന്ന മനസ്ഥിതി ഭാര്യയ്ക്ക് ഉണ്ടാവരുത്. ചില കുറവുകളൊക്കെ ഉണ്ടെങ്കിലും മരുമകൾ പതിയെ നന്നായി വരും എന്ന് അമ്മായിയമ്മയ്ക്കു തോന്നണം. ദമ്പതികളുടെ ജീവിതത്തിൽ രക്ഷിതാക്കൾ ഇടപെടൽ കുറയ്ക്കണം. ദോഷങ്ങൾക്കു പരിഹാരം ചെയ്യാം. പക്ഷേ, കർമത്തിലെ തിരുത്തലുകൾ സ്വയം നടതത്തണം.

Your Rating: