Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മീയതയുടെ വെളിച്ചം നൽകൂ,കാട്ടാളനും നല്ല മനുഷ്യനാകും

Rama Rama

കണ്ടതിനെയൊക്കെ കൊന്നും തിന്നും എല്ലാം പിടിച്ചുപറിച്ചും നടന്നു ആ കാട്ടാളൻ. ഒരു നാൾ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിന്ന് അയാൾ തിരിച്ചറിഞ്ഞു: ‘‘താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ‌താനനുഭവിച്ചീടുകെന്നേ വരൂ’’ എന്ന്. അതോടെ കാട്ടാളന്റെ മനസ്സു മാറി, രാമനാമം ജപിക്കാൻ തുടങ്ങി. രാമനാമം ജപിച്ചുജപിച്ച് അയാൾ മാമുനിയായി.

‘‘രാമനാമത്തെജ്ജപിച്ചോരു കാട്ടാളൻ മുന്നം മാമുനിപ്രവരനായ്‌ വന്നതു കണ്ടു ധാതാ ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർഥമിനി ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾ ചെയ്തു’’ ആ മാമുനിയോടു സാക്ഷാൽ ബ്രഹ്മാവ് ആവശ്യപ്പെടുകയാണ്, ഭൂമിയിലുള്ള എല്ലാ ജന്തുക്കൾക്കും മോക്ഷം കിട്ടുന്നതിനു രാമായണം രചിക്കാൻ.

ഏതു കാട്ടാളനും രാമനാമത്തിലൂടെ ഉത്തമനായ മനുഷ്യനായി മാറുമെന്നാണ് ആദികാവ്യം നമ്മോടു പറയുന്നത്.

നമുക്കിടയിൽ, പരസ്പരം കൊന്നും പിടിച്ചുപറിച്ചും എത്രയോ കാട്ടാളന്മാർ ഇന്നും ജീവിതം നശിപ്പിക്കുന്നു! ആത്മീയതയുടെ വെളിച്ചം കിട്ടാത്തതു കൊണ്ടു മാത്രമാണ് അവരൊക്കെ ക്രൂരതയുടെ കൂരിരുട്ടിൽ പിടിച്ചുപറിയുമായി നടക്കുന്നത്. മോഷ്ടാക്കളായും തട്ടിപ്പുകാരായും പീഡനക്കാരായും കൊലപാതകികളായുമൊക്കെ നടക്കുന്ന കാട്ടാളന്മാരെ അതിനെല്ലാം പ്രേരിപ്പിക്കുന്നത് ആത്മീയതയുടെ കുറവാണ്. ആ കുറവു നികത്തി, ഈശ്വരീയമായ വെളിച്ചം പകർന്ന്‌ അവരെപ്പോലും നന്മയുടെ വഴിയിലേക്കു കൊണ്ടുവരാൻ കഴിയുമെന്നു രാമകഥ നമ്മോടു പറയുന്നു. അവരിൽ പലരിൽ നിന്നും നന്മയുടെ ഒരുപാട് ഇതിഹാസങ്ങൾ ലോകത്തിനു കിട്ടുക പോലും ചെയ്തേക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.