Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹതടസ്സം മാറ്റുന്ന തിരിച്ചെന്തൂർ മുരുകൻ

thiruchendur-murugan-temple ചിത്രം: ടെമ്പിൾ ഫോക്സ് ഡോട്ട് കോം

വിവാഹം നടക്കാനും നടത്തിക്കാനും ഉള്ള എല്ലാ സൗകര്യവും ആഗ്രഹവും ഒക്കെ ഉണ്ടായിട്ടും വിവാഹം തടസ്സപ്പെടുന്നവർക്കും പലവിധ ജാതക ദോഷങ്ങളുടെ പേരിൽ വിവാഹകാലം അതിക്രമിച്ചവർക്കും മനസ്സിനിണങ്ങിയ ഇണയെ സ്വയം തിരഞ്ഞെടുത്ത ശേഷം ഇണ ഒരു കെണിയാണ് എന്നു വിചാരിച്ചു വിഷമിക്കുന്നവർക്കും വിവിധ കാരണങ്ങളാൽ വിവാഹമോചന ഹർജികൾ ഫയൽ ചെയ്തവർക്കും. തങ്ങളുടേത് അല്ലാത്ത കാരണങ്ങളാൽ വിരഹദാമ്പത്യം അനുഭവിക്കുന്നവർക്കും ആശ്രയകേന്ദ്രമാകുന്ന ദേവസ്ഥാനമാണു തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയുടെ സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന വള്ളീ ദേവസേനാ സമേതനായ ശ്രീബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രം.

രാവിലെ നിർമാല്യ ദർശനത്തിനു ശേഷം നടക്കുന്ന ഉദയമാർത്താണ്ഡ അഭിഷേകസമയത്തു ശ്രീമുരുകന് അഭിഷേകം നടത്തി വിഷയം പ്രാർഥിക്കുക. പാൽ, പനിനീർ, പഞ്ചാമൃതം, വിഭൂതി, നല്ലെണ്ണ, തേൻ, പഴം എന്നീ ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം നടത്താവുന്നതാണ്. അഭിഷേകം കഴി‍ഞ്ഞ് പ്രസാദം സ്വീകരിച്ച ശേഷം പഞ്ചഭൂതങ്ങളെ ശിവലിംഗരൂപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള പഞ്ചലിംഗഗുഹയിൽ സ്വയം പുഷ്പാർച്ചന നടത്തുക. അതിനുള്ള സൗകര്യം ഇവിടെ പൂജാഅയ്യർമാർ എന്ന വിഭാഗത്തിലെ പൂജാരിമാർ ചെയ്തുതരും. ശേഷം തിരികെ വള്ളി, ദേവസേന എന്നീ ദേവിമാരെ തൊഴുതു നമസ്കരിച്ച്, ദക്ഷിണാമൂർത്തിയുടെ മുന്നിൽ വന്നു ദക്ഷിണാമൂർത്തിക്ക് അർച്ചന നടത്താം. ദേവഗുരു (വ്യാഴം) ഇവിടെ ദക്ഷിണാമൂർത്തി രൂപത്തിൽ ഇരുന്നു തന്റെ ഭക്തന്മാരെ അനുഗ്രഹിക്കുന്നതായി വിശ്വസിച്ചുപോരുന്നു. തനിക്കു തന്നെപ്പറ്റി ശരിയായ ജ്ഞാനം ഉണ്ടാക്കുന്നതാണ് ഈ ദർശനം. തുടർന്ന് ഉപദേവനായ ശനീശ്വരന്റെ ക്ഷേത്രത്തിൽ എത്തി ശനീശ്വരനു നീരാഞ്ജനദീപം തെളിയിച്ചു തൊഴുക. അഭിഷേകസമയത്ത് അണിയിക്കുന്ന പുഷ്പഹാരങ്ങൾ ക്ഷേത്രത്തിനു പുറത്ത് എത്തി കഴുത്തിൽ നിന്ന് ഊരിമാറ്റി കടലിൽ സമുദ്രനാഥനായ വരുണഭഗവാനു സമർപ്പിക്കുക. ശേഷം കടലിൽ ഇറങ്ങരുത്‌. സമുദ്രസ്നാനം ആഗ്രഹിക്കുന്നവർ അഭിഷേകപൂജയ്ക്കു മുൻപ് അതു ചെയ്യുക. ഇതോടുകൂടി വൈവാഹിക, ദാമ്പത്യപ്രതിസന്ധികൾ അകലും എന്നു വിശ്വസിച്ചു പോരുന്നു. ക്ഷേത്രത്തിലെ ജനത്തിരക്കും അക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരം-നാഗർകോവിൽ, വള്ളിയൂർ-ചാത്തൻകുളം-തിരുച്ചെന്തൂർ റൂട്ടിൽ 175 കി മീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം. തിരുനെൽവേലി- തിരുച്ചെന്തൂർ വഴിയും ക്ഷേത്രത്തിലെ കോവിൽ ബസ് സ്റ്റാൻഡിൽ എത്തിച്ചേരാം. ബംഗാൾ ഉൾക്കടലിന്റെ ശാന്തമായ തിരയൊലിയിൽ ഉല്ലസിച്ച് അനുഗ്രഹം ചൊരിയുന്ന ചൊവ്വ ഗ്രഹത്തിന്റെ അധിപനായ മുത്തുകുമരനെ വണങ്ങുക. ദാമ്പത്യസൗഖ്യം ഉണ്ടാകും.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.