Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം പെട്ടെന്ന് നടക്കാൻ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം

തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം

വിവാഹതടസ്സത്തിനു കാരണമാകുന്ന പല കാര്യങ്ങളും ജാതകത്തിലുണ്ടാകും. തടസ്സം സൃഷ്ടിക്കുന്ന ഗ്രഹത്തെ പ്രീതിപ്പെടുത്താൻ വേണ്ട കർമങ്ങൾ ചെയ്ത ശേഷം തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത് വിവാഹം പെട്ടെന്നു നടക്കാൻ നല്ലതാണ്. ജാതകപ്പൊരുത്തമില്ലാതെ വിവാഹം കഴിച്ചവർക്കും ഈ വ്രതം എടുക്കുന്നതു ദോഷങ്ങൾ ഇല്ലാതാക്കും.

വെളുത്തവാവ് ദിവസങ്ങളിൽ പള്ളിയറ പൂജ (ദമ്പതിപൂജ) തൊഴുന്നതാണ് ഇവിടെ വിശേഷമായിട്ടുള്ള കാര്യം. വിവാഹം നടക്കാതിരിക്കുന്ന യുവതീയുവാക്കൾക്കു വളരെ ലളിതമായി നടത്താൻ കഴിയുന്ന പരിഹാരമാണിത്. രാവിലെ 4.30 നു നട തുറക്കും. പള്ളിയറയിൽനിന്നു ഭഗവാനെയും ഭഗവതിയെയും ശ്രീകോവിലിലേക്കു കൊണ്ടുവരും. അഞ്ചു മണിക്കു നിർമാല്യം, പിന്നെ നിവേദ്യം. ഏഴിനു ശീവേലി കഴിഞ്ഞ് പന്തീരടി പൂജ. അതിനു ശേഷം ഉഷഃപൂജ. വീണ്ടും നിവേദ്യം. മുപ്പത്തിമൂന്ന് ഉപദേവന്മാർക്കും നിവേദ്യമുണ്ട്. പിന്നെ ജലധാര. ശംഖാഭിഷേകം കഴിഞ്ഞ് ഉച്ചപൂജ. ശീവേലി കഴിഞ്ഞ് 11.10ന് നട അടയ്ക്കും. 

തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം

വൈകിട്ട് അഞ്ചിനു നട തുറക്കും. അഭിഷേകശേഷം 6.50ന് ദീപാരാധന കഴിഞ്ഞ് അത്താഴപൂജയും ശീവേലിയും. അതു കഴിഞ്ഞ് 7.40 ന് ഭഗവാനേയും ഭഗവതിയേയും പള്ളിയറയിലേക്കു കൊണ്ടുപോകും. എട്ടുമണിക്ക് പള്ളിയറ പൂജ കഴിഞ്ഞു നട അടയ്ക്കും. പൗർണമിയിൽ 5.45 ന് പള്ളിയറ പൂജ കഴിയും. 10 നു നട അടയ്ക്കും. ശക്തി പഞ്ചാക്ഷരിയുടെ നടയിൽ നെയ്യഭിഷേകം, നെയ് വിളക്ക് എന്നിവ സമർപ്പിച്ചാൽ കുടുംബഐക്യം ഉണ്ടാകും, കലഹങ്ങൾ ഇല്ലാതാകും.

തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം

ശിവരാത്രിയുടെ തലേദിവസം പ്രദോഷമാണ്. ശിവരാത്രി ഇവിടെ പത്തു ദിവസം ആഘോഷിക്കും. ഏഴാം നാൾ ശിവരാത്രി വരുന്ന രീതിയിലാണ് ഉത്സവം. വർഷത്തിൽ ഒരിക്കൽ, അതായത് ഉത്സവത്തിന്റെ അവസാന ദിവസം പള്ളിയറപൂജ ഉണ്ടാകില്ല. അന്നു ഭഗവാൻ പള്ളിവേട്ടയ്ക്കു പോകുന്നത് അയ്യപ്പനെയും കൊണ്ടാണ്. ധനുമാസത്തിലെ തിരുവാതിരയാണ് ഭഗവാന്റെ പിറന്നാൾ. അന്നു കൊന്നയ്ക്കൽ പാണ്ടിമേളം ഉണ്ടാകും. വിവാഹം ക്ഷേത്രത്തിൽ വച്ചു നടത്തുന്നവർ കൊന്നയ്ക്കൽ വച്ചു നടത്തണമെന്നാണു വിശ്വാസം.

തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം

നിത്യവും പൂക്കുന്ന കണിക്കൊന്ന ഇവിടുത്തെ പ്രത്യേകതയാണ്. സാക്ഷാൽ ഗുരുവായൂരപ്പന്റെ കാണിക്കയാണ് ഈ കൊന്നമരം എന്നാണ് ഐതിഹ്യം. നിത്യവും ഇവിടെ അന്നദാനമുണ്ട്. മൂന്നു പ്രാവശ്യം പള്ളിയറപൂജ ചെയ്താൽ സർവ ദോഷവും മാറി വിവാഹം നടക്കും. പശുപതിയുടെ ക്ഷേത്രമുള്ളതും ഇവിടെ മാത്രമാണ്. ഭഗവാന്റെ മുഴുവൻ കുടുംബവും ഇവിടെയുണ്ട്. ഭഗവാന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകിയാൽ മറ്റുള്ളവർക്കു കല്യാണസദ്യ നൽകാൻ നമുക്കു കഴിയുമെന്നാണു സങ്കൽപം. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിന് അടുത്തു തന്നെയാണ് തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.