Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവാതിരയും പാതിരാപ്പൂ ചൂടലും

thiruvathira

ധനുമാസത്തിൽ മഹാദേവന്റെ ജന്മനക്ഷത്രദിനമായ തിരുവാതിരയിൽ അനുഷ്ഠിക്കുന്ന വ്രതം പാർവതീ പരമേശ്വരന്മാർക്ക് ഒരേ പോലെ പ്രീതികരമാണ്. ഭഗവാനു വേണ്ടി പാർവതീ ദേവി അനുഷ്ഠിച്ച വ്രതം എന്നാണ് സങ്കൽപം.ദാമ്പത്യസൗഖ്യം, ഭർത്താവിന്റെ ആയുരാരോഗ്യം ഇവയ്ക്കായി വിവാ‍ഹിതരായ സ്ത്രീകളും നല്ല പങ്കാളിയെ ലഭിക്കണമെന്ന പ്രാർഥനയോടെ കന്യകകളും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. രേവതി മുതൽ തിരുവാതിര വരെയാണ് വ്രതകാലം. ഈ ദിവസങ്ങളിൽ രാവിലെ കുളിച്ച് വ്രത ശുദ്ധിയോടെ കഴിയണം. വ്രതമെടുക്കുന്നവർ തിരുവാതിര നാളിൽ അരിയാഹാരം കഴിക്കാൻ പാടില്ല. 

രാത്രി വീട്ടുമുറ്റത്ത് നടത്തുന്ന പൂജകൾക്ക് ശേഷം ശ്രീപാർവതീ സ്വയംവരം, മംഗലാതിര തുടങ്ങിയ പാട്ടുകൾ പാടി പുലരുവോളം തിരുവാതിര കളിക്കും. വ്രതമനുഷ്ഠിക്കുന്നവർ ദശപുഷ്പങ്ങൾ ചൂടും. ഇതിൽ പാതിരായ്ക്കു നടക്കുന്ന ചടങ്ങാണ് പാതിരാപ്പൂചൂടൽ. ‘സോമായ നമഃ’ എ ന്ന പ്രാർഥനയോടെ കൊടുവേലി പൂവാണ് തലയിൽ ചൂടുന്നത്. പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് തീർഥം കഴിച്ചാണ് പാരണ വീടേണ്ടത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.