Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവോണം നക്ഷത്രത്തിലെ പൗർണമി

ഒാണം ഒാണക്കാഴ്ചകൾ

ഇരുപത്തേഴു നക്ഷത്രങ്ങളിൽ ഒന്നായ തിരുവേ‍ാണത്തിനു സംസ്കൃതത്തിൽ ‘ശ്രാവണം’ എന്നാണ് പേര്. തിരുവോണം നക്ഷത്രത്തിൽ പൗർണമി വരുന്ന മാസം ശ്രാവണമാസവും. ഇന്ത്യയുടെ ദേശീയവർഷമായി കണക്കാക്കുന്ന ശകവർഷത്തിലെ ചൈത്രം, വൈശാഖം തുടങ്ങിയ 12 മാസങ്ങളിലെ‍ാന്നാണിത്. നമ്മുടെ ചിങ്ങമാസത്തിനേ‍ാടു ബന്ധപ്പെട്ടാണു ശകവർഷത്തിലെ ശ്രാവണമാസവും. ഒ‍ാണത്തിനു കാരണമായ ‘ശ്രാവണം’ എന്ന വാക്ക് ഒ‍ാണാഘേ‍ാഷത്തിനു ബുദ്ധമതവുമായുള്ള ബന്ധത്തെയാണു സൂചിപ്പിക്കുന്നതെന്നു പറയുന്നവരുമുണ്ട്. ‘ശ്രമണപദ’ത്തിലേക്ക് പ്രവേശിച്ചവർക്ക് ശ്രീബുദ്ധൻ മഞ്ഞവസ്ത്രം നൽകിയിരുന്നതിനെ ഓർമിപ്പിക്കുന്നതാണ് ഓണത്തിന് കോടി നൽകൽ എന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു. ഏതായാലും ഓണം ‘ശ്ര‍ാവണ’ത്തിൽനിന്നു വന്നതാണെന്ന കാര്യം ഏതാണ്ടെല്ലാവരും സമ്മതിക്കുന്നുണ്ട്. ഒ‍ാണമെന്നു കേട്ടാൽ അതു തനി മലയാളം വാക്കാണെന്നു തേ‍ാന്നാം. എന്നാൽ ആ വാക്കു വന്നത് സംസ്കൃതത്തിൽനിന്നാണ്. ‘ശ്രാവണം’ എന്ന വാക്കാണ് ‘തിരുവേ‍ാണം’ എന്നും ‘ഒ‍ാണം’ എന്നുമായി മാറിയത്.

ഒ‍ാണവും കൃഷിയും

ഒ‍ാണവും കൃഷിയുമായി ബന്ധമുണ്ട്. സംസ്കൃതത്തിൽ ‘ഉത്ത്’ എന്നാൽ ഉയർത്തൽ. ‘സവം’ കൃഷിപ്പണിയും. എല്ലാ ഉൽസവങ്ങളും കാർഷികവൃത്തിയുമായി ബന്ധപ്പെട്ടവയാണെന്ന അനുമാനം ഒരു പരിധിവരെ ശരിയായിരിക്കാം. ‘കന്നിക്കെ‍ായ്ത്ത്’ എന്ന പദം സൂചിപ്പിക്കുന്നത് നെൽപ്പാടങ്ങളിലെ കെ‍ായ്ത്തുകാലം കന്നിമാസം ആയിരുന്നുവെന്നാണല്ലേ‍ാ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.