Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോതിരവിരലും ചൂണ്ടുവിരലും ഒരേ നീളത്തിലാണോ?

വിരലുകൾ

ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ ഈ മൂന്നു വിരലുകളുടെ നീളം നോക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാം.

നടുവിരൽ പിന്നെ മോതിരവിരൽ

നീളത്തിൽ നടുവിരലും പിന്നെ മോതിരവിരലും വന്നാൽ വളരെ ആകർഷകമായ വ്യക്തിത്വമുള്ളവരും ധൈര്യശാലികളുമായിരിക്കും നിങ്ങൾ. മറ്റുള്ളവരോടു സഹാനുഭൂതിയുള്ളവരും വ്യക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നവരുമായിരിക്കും.

നടുവിരൽ പിന്നെ ചൂണ്ടുവിരൽ

നീളത്തിൽ നടുവിരൽ കഴിഞ്ഞ് രണ്ടാം സ്ഥാനം ചൂണ്ടുവിരലിനാണോ? ആത്മവിശ്വാസമുള്ളവരായിരിക്കും. സ്വതന്ത്രരും ജാഗ്രതയുള്ളവരുമാണ്. എല്ലാറ്റിന്റെയും കേന്ദ്രമാകാൻ ഇവർ ഇഷ്ടപ്പെടുന്നു. ഇവർ നല്ല കേൾവിക്കാരുമാണ്.

മോതിരവിരലും ചൂണ്ടുവിരലും ഒരേ നീളത്തിൽ

നടുവിരൽ കഴിഞ്ഞാൽ മോതിരവിരലും ചൂണ്ടുവിരലും ഒരേ നീളത്തിലാണെങ്കിൽ വളരെ ശാന്തതയുള്ള സ്വഭാവത്തിനുടമകളാണ്. സഹാനുഭൂതിയുള്ളവരും എളുപ്പത്തിൽ ദേഷ്യം വരുന്നവരുമാണ്.

Your Rating: